‘തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തിയാൽ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗർ എന്നാക്കും’; കേന്ദ്രമന്ത്രി

തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തിയാൽ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗർ എന്നാക്കുമെന്ന് കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി. ബി.ജെ.പി അധികാരത്തിൽ വന്നാൽ അടിമ മനോഭാവം പ്രതിഫലിപ്പിക്കുന്ന എല്ലാം തങ്ങൾ പൂർണമായും മാറ്റുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.(Rename Hyderabad as Bhagyangar)
ആരാണ് ഈ ഹൈദർ? നമുക്ക് ഹൈദറിന്റെ പേര് വേണോ? എവിടെ നിന്നാണ് ഹൈദർ വന്നത്? ആർക്കാണ് ഹൈദറിനെ വേണ്ടത്? സംസ്ഥാനത്ത് ബിജെപി ഭരണത്തിലെത്തിയാൽ ഹൈദർ എടുത്തുമാറ്റി ഈ സ്ഥലത്തിന്റെ നാമം ഭാഗ്യനഗർ എന്നാക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Read Also: ഈ ക്ഷേത്രങ്ങളിൽ പുരുഷന്മാർക്ക് പ്രവേശനമില്ല
മദ്രാസ്, ബോംബെ, കൽക്കട്ട തുടങ്ങിയ നഗരങ്ങളുടെ പേരുകൾ മാറ്റിയില്ലേയെന്നും തെലങ്കാന ബിജെപി പ്രസിഡന്റ് കൂടിയായ കിഷൻ റെഡ്ഡി പറഞ്ഞു. മദ്രാസിന്റെ പേര് ചെന്നൈ എന്നാക്കിയത് ബിജെപിയല്ലെന്നും ഡിഎംകെ സർക്കാരാണെന്നും മന്ത്രി പറഞ്ഞു.
മദ്രാസ് ചെന്നൈ എന്നും ബോംബെ മുംബൈ എന്നും കൽക്കട്ട കൊൽക്കത്ത എന്നും മാറ്റിയെങ്കിൽ ഹൈദരാബാദ് ഭാഗ്യനഗർ എന്നാക്കുന്നതിൽ എന്താണ് കുഴപ്പം’- റെഡ്ഡി ചോദിച്ചു. പേരുകൾ മാറ്റുന്നത് സംബന്ധിച്ച് ബുദ്ധിജീവികളുടെ ഉപദേശം ബിജെപി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
Story Highlights: Rename Hyderabad as Bhagyangar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here