അമേരിക്കയിൽ മൂന്ന് പലസ്തീൻ വിദ്യാർത്ഥികൾക്ക് നേരെ വെടിവെപ്പ്; ഒരാളുടെ നിലയിൽ ആശങ്ക
അമേരിക്കയിൽ മൂന്ന് പലസ്തീൻ വിദ്യാർത്ഥികൾക്ക് വെടിയേറ്റു. വെർമോണ്ടിലെ യൂണിവേഴ്സിറ്റി ക്യാമ്പസിന് സമീപമാണ് സംഭവം. വെടിയുതിർത്ത അക്രമി ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ, വിദ്വേഷ കൊലപാതകത്തിൻ്റെ പേരിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിദ്യാർത്ഥികൾ തെരുവിലൂടെ നടക്കുമ്പോൾ അക്രമി വെടിയുതിർക്കുകയായിരുന്നു. ഒരു വിദ്യാർത്ഥിയുടെ നട്ടെല്ലിനാണ് വെടിയേറ്റത്. രണ്ടു വിദ്യാർത്ഥികൾ അമേരിക്കൻ പൗരത്വമുള്ളവരാണ്. മൂന്നാമത്തെ ആൾ നിയമപരമായ താമസക്കാരനാണ്. വെടിയേറ്റ മൂന്നുപേരിൽ രണ്ട് പേരുടെ നില തൃപ്തികരമാണ്. നട്ടെല്ലിനു വെടിയേറ്റ വിദ്യാർത്ഥിയുടെ ആരോഗ്യത്തിലാണ് ആശങ്ക.
ഒരാളുടെ ബന്ധുവിൻ്റെ വീട്ടിൽ ഇന്ന് താങ്ക്സ് ഗിവിങ് ഡിന്നർ കഴിച്ചതിനു ശേഷം മടങ്ങുമ്പോഴായിരുന്നു ആക്രമണം. അക്രമി പിസ്റ്റളിൽ നിന്ന് നാല് തവണയെങ്കിലും വെടിയുതിർത്തു എന്നാണ് റിപ്പോർട്ട്. ബ്രൗൺ യൂണിവേഴ്സിറ്റി, ഹാവെർഫോർഡ് കോളജ്, ട്രിനിറ്റി കോളജ് എന്നിവിടങ്ങളിലാണ് മൂവരും പഠിക്കുന്നത്. പലസ്തീനിലെ സ്കൂളിൽ ഇവർ സഹപാഠികളായിരുന്നു.
Story Highlights: Three Palestinian students shot America
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here