അവസാന മൂന്ന് ടി-20കളിൽ മാക്സ്‌വലും സ്മിത്തും അടക്കം 6 താരങ്ങൾക്ക് വിശ്രമം അനുവദിച്ച് ഓസ്ട്രേലിയ

ഇന്ത്യക്കെതിരായ അവസാന മൂന്ന് ടി-20കളിൽ നിന്ന് ആറ് താരങ്ങൾക്ക് വിശ്രമം അനുവദിച്ച് ഓസ്ട്രേലിയ. ഗ്ലെൻ മാക്സ്‌വൽ, സ്റ്റീവ് സ്മിത്ത്, ആദം സാമ്പ തുടങ്ങി പ്രധാന താരങ്ങൾ അടക്കമുള്ളവർക്കാണ് വിശ്രമം നൽകിയത്. പകരം നാല് താരങ്ങളെ ഓസ്ട്രേലിയ ടീമിൽ ഉൾപ്പെടുത്തി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരങ്ങൾ അവസാനിക്കുമ്പോൾ ഇന്ത്യ 2-0നു മുന്നിലാണ്. (australia rest players t20)
സ്റ്റീവ് സ്മിത്ത്, ആദം സാമ്പ, ഗ്ലെൻ മാക്സ്‌വൽ എന്നിവർക്കൊപ്പം മാർക്കസ് സ്റ്റോയിനിസ്, ജോഷ് ഇംഗ്ലിസ് ഷോൺ ആബട്ട് എന്നിവരെയും ഓസ്ട്രേലിയ റിലീസ് ചെയ്തു. ഇതിൽ സാമ്പയും സ്മിത്തും നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. മറ്റുള്ളവർ നാളെ മടങ്ങുമെന്നാണ് വിവരം. ഇവർക്ക് പകരം ബൗളിംഗ് ഓൾറൗണ്ടർ ബെൻ ഡ്വാർഷുയിസ്, സ്പിന്നർ ക്രിസ് ഗ്രീൻ, ബാറ്റർ ബെൻ മക്ഡെർമോർട്ട്, വിക്കറ്റ് കീപ്പർ ജോഷ് ഫിലിപ്പെ എന്നിവരെ ഓസീസ് ടീമിൽ ഉൾപ്പെടുത്തി. സ്മിത്ത് മടങ്ങിയതിനാൽ മാത്യു ഷോർട്ടിനൊപ്പം ട്രാവിസ് ഹെഡ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തേക്കും.
Read Also: പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്ന് കളത്തിൽ; ഓസ്ട്രേലിയക്ക് ഇന്ന് ജയിച്ചേപറ്റൂ
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടി-20 ഇന്നാണ് നടക്കുക. ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയത്തിൽ ഇന്ന് രാത്രി ഏഴ് മണിക്ക് മത്സരം ആരംഭിക്കും. ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ മുന്നിലാണ്. ഇന്നത്തെ മത്സരത്തിൽ കൂടി വിജയിക്കാനായാൽ ഇന്ത്യ പരമ്പര സ്വന്തമാക്കും.
യുവാക്കളടങ്ങിയ ഒരു ടീം നിലവിലെ ടി-20 ലോക ജേതാക്കളായ ആധികാരികമായി തകർത്തുകളയുന്നതാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കണ്ടത്. ആദ്യ കളി ഓസ്ട്രേലിയ മുന്നോട്ടുവച്ച 209 റൺസ് വിജയലക്ഷ്യം 8 വിക്കറ്റ് നഷ്ടപ്പെടുത്തി മറികടന്ന ഇന്ത്യ അടുത്ത കളി ആദ്യം ബാറ്റ് ചെയ്ത് 236 റൺസെന്ന വിജയലക്ഷ്യം വച്ച് 44 റൺസിനു വിജയിച്ചു. യശസ്വി ജയ്സ്വാൾ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, റിങ്കു സിംഗ് എന്നിവർ ബാറ്റിംഗിലും രവി ബിഷ്ണോയ്, അക്സർ പട്ടേൽ, പ്രസിദ്ധ് കൃഷ്ണ എന്നിവർ ബൗളിംഗിലും തിളങ്ങി. മുകേഷ് കുമാറിൻ്റെ ഡെത്ത് ഓവറുകളും ശ്രദ്ധേയമായിരുന്നു.
Story Highlights: australia rest 6 players t20 india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here