Advertisement

‘ഫൈനലിന് മുമ്പ് ഇന്ത്യയെ ലോകകപ്പ് ജേതാക്കളാക്കി, തെറ്റ് അംഗീകരിക്കണം’; ആരാധകരെ വിമർശിച്ച് വസീം അക്രം

November 28, 2023
Google News 2 minutes Read
Wasim Akram about indian fans

ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ വിമർശിച്ച് പാകിസ്ഥാൻ ഇതിഹാസ താരം വസീം അക്രം. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഫൈനലിന് മുമ്പ് തന്നെ ആരാധകരും സോഷ്യൽ മീഡിയയും ടെലിവിഷൻ ചാനലുകളും ഇന്ത്യയെ ലോകകപ്പ് ചാമ്പ്യന്മാരായി പ്രഖ്യാപിച്ചു. ഇത് ആളുകളിൽ പ്രതീക്ഷ വർദ്ധിപ്പിച്ചെന്നും ആരാധകർ തങ്ങളുടെ തെറ്റ് അംഗീകരിക്കണമെന്നും വസീം അക്രം പറഞ്ഞു.

‘ടൂർണമെന്റിലുടനീളം ഇന്ത്യ നന്നായി കളിച്ചു. ഫൈനലിലെ തോൽവി മറികടക്കാൻ ഒരു രാജ്യമെന്ന നിലയിൽ ബുദ്ധിമുട്ടാണെന്ന് എനിക്ക് മനസ്സിലാകും. തുടർച്ചയായി 10 മത്സരങ്ങൾ വിജയിച്ച ടീം സ്ഥിരതയാർന്ന പ്രകടനമാണ് നടത്തിയത്. പക്ഷേ ടെലിവിഷൻ, സോഷ്യൽ മീഡിയ, ആരാധകർ.. നിങ്ങളെല്ലാം കൂടി ഫൈനലിന് മുമ്പ് തന്നെ ഇന്ത്യയെ ലോകകപ്പ് ജേതാക്കളാക്കി. നിങ്ങളുടെ ഭാഗത്തും തെറ്റുണ്ട്, അത് അംഗീകരിക്കണം….എന്നോട് ക്ഷമിക്കൂ’-വസീം അക്രം പറഞ്ഞു.

‘നിങ്ങൾ ജനങ്ങളുടെ പ്രതീക്ഷ വർദ്ധിപ്പിച്ചു. ഇത് പൂർണ്ണമായും നിങ്ങളുടെ മാത്രം തെറ്റല്ല. എത്ര നന്നായി കളിച്ചാലും ഒറ്റ ദിവസത്തെ പ്രകടനത്തിനായിരിക്കും ഏറ്റവും പ്രാധാന്യം. ക്രെഡിറ്റ് ഓസ്‌ട്രേലിയയിലേക്കാണ്’- അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ബാറ്റിങ്ങിന്റെ മധ്യ ഓവറുകളിൽ ഓസ്‌ട്രേലിയ അവരുടെ പദ്ധതികൾ നടപ്പിലാക്കിയ രീതിയാണ് ഫൈനലിലെ നിർണായക ഘടകമെന്നും വസീം അക്രം ചൂണ്ടിക്കാട്ടി.

ഈ തോൽവി മറന്ന് മുന്നോട്ട് പോകൂ. 2024 ജൂണിൽ നടക്കുന്ന ടി20 ലോകകപ്പിൽ ടീമിനെ ആത്മാർത്ഥമായി പിന്തുണയ്ക്കണമെന്നും അദ്ദേഹം ഇന്ത്യൻ ആരാധകരോട് അഭ്യർത്ഥിച്ചു.

Story Highlights: Wasim Akram about indian fans

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here