ഖാദി ബോർഡിനേയും സാമ്പത്തിക പ്രതിസന്ധി ഞെരുക്കുന്നു: പി.ജയരാജൻ

പൗരപ്രമുഖൻമാർ എന്ന ആക്ഷേപം തന്നെ നവകേരളത്തിനെ അപമാനിക്കാനാണെന്ന് പി.ജയരാജൻ. നവകേരള സദസിനെ അനാവശ്യമായി എതിർക്കുകയാണ്. നവകേരളത്തിനെതിരെ സങ്കുചിത രാഷ്ട്രീയ കൂട്ട് കെട്ട് സജീവമാണ്. പിണറായി വിജയൻ മികച്ച സുരക്ഷ വേണ്ട വ്യക്തിയാണ്. കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. (Financial crisis also crushing khadi board)
സംസ്ഥാന സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധി ഖാദി ബോർഡിനേയും ഞെരുക്കുകയാണെന്ന് പി.ജയരാജൻ പറഞ്ഞു. ബോർഡിനു കിട്ടേണ്ടത് ഫണ്ട് കുടിശികയാണ്. സർക്കാർ അത് വേഗം തന്നെ തരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫയൽ ധനമന്ത്രിയുടെ പരിഗണനയിലാണെന്നും പി.ജയരാജൻ പറഞ്ഞു. കണ്ണൂർ വി.സി മികച്ച ചരിത്രകാരനാണ്. ചരിത്ര പണ്ഡിതനാണ് വിസി. ബാക്കി കാര്യങ്ങൾ വിധി പഠിച്ചിട്ട് പ്രതികരിക്കുമെന്നും പി.ജയരാജൻ പറഞ്ഞു.
Story Highlights: Financial crisis also crushing khadi board
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here