Advertisement

മുഖ്യമന്ത്രിയുടെ യാത്ര ധൂർത്തും തെരഞ്ഞെടുപ്പ് പ്രചാരണവുമെന്ന് പ്രവാസി വെൽഫെയർ

November 30, 2023
Google News 2 minutes Read
Pravasi welfare against Navakerala yatra

സാമ്പത്തിക പ്രതിസന്ധിയിലും കടക്കെണിയിലും പൂണ്ട് നിൽക്കുന്ന, പ്രവാസികളുടെ വിയർപ്പ് തുള്ളികളാൽ മാത്രം മുന്നോട്ട് പോകുന്ന ഒരു സംസ്ഥാനത്ത് കോടികൾ ചിലവഴിച്ച് കേരള സദസ്സ് എന്ന പേരിൽ നടത്തുന്ന പരിപാടി ധൂർത്തും, തിരഞ്ഞെടുപ്പ് പ്രചരണ മാമാങ്കവുമാണെന്നും പ്രവാസി വെൽഫെയർ കണ്ണൂർ – കാസർഗോഡ് ജില്ലാ കമ്മിറ്റി എക്സിക്യൂട്ടിവ് യോഗം അഭിപ്രായപ്പെട്ടു. ഇത്തരം ദൂരത്തിൽ ജനങ്ങൾ, വിശേഷിച്ച് പ്രവാസികൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് ഖലീലു റഹ്മാൻ അന്നടുക്ക അദ്ധ്യക്ഷത വഹിച്ചു. പ്രൊവിൻസ് വൈസ് പ്രസിഡണ്ട് സിറാജ് തലശ്ശേരി, വൈസ് പ്രസിഡന്റ് പർവേസ് മുഹമ്മദ് എന്നിവർ സംസാരിച്ചു. സെക്രട്ടറി സജീർ എം.കെ സ്വാഗതവും, ഈസ്റ്റേൺ പ്രൊവിൻസ് ട്രഷറർ അഡ്വ: നവീൻ കുമാർ നന്ദിയും പറഞ്ഞു. നുഅമാൻ സലീം ഖാലിദിനെ എക്‌സികുട്ടീവ് കമ്മിറ്റിയിലേക്ക് യോഗം തെരെഞ്ഞെടുത്തു. (Pravasi welfare against Navakerala yatra)

Story Highlights: Pravasi welfare against Navakerala yatra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here