യുപിയിൽ 50 മീറ്റർ നീളവും 10 ടൺ ഭാരവുമുള്ള മൊബൈൽ ടവർ മോഷണം പോയി

ഉത്തർ പ്രദേശിൽ 50 മീറ്റർ നീളവും 10 ടൺ ഭാരവുമുള്ള മൊബൈൽ ടവർ മോഷണം പോയി. യുപിയിലെ കൗശാംബി ജില്ലയിലാണ് സംഭവം. നവംബർ 29 നാണ് പരാതി നൽകിയതെങ്കിലും മാർച്ച് 31 മുതൽ ടവർ കാണാനില്ലായിരുന്നു എന്നാണ് പരാതിയിലുള്ളത്. ടെക്‌നീഷ്യൻ രാജേഷ് കുമാർ യാദവ് ആണ് പരാതിനൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു.
ടവറിനൊപ്പം ഇലക്ട്രിക്കൽ ഉപകരണങ്ങളടക്കം ടവറുമായി ബന്ധപ്പെട്ട സാധനങ്ങളും മോഷണം പോയെന്ന് പരാതിയിൽ പറയുന്നു. 8.5 ലക്ഷം രൂപയ്ക്ക് മുകളിൽ മൂല്യമുള്ളതാണ് ഈ സാധനങ്ങൾ. ഈ വർഷം ജനുവരിയിലാണ് കമ്പനി ഇവിടെ ടവർ സ്ഥാപിച്ചത്. സംഭവത്തിൽ പൊലീസ് നാട്ടുകാരുടെയും സ്ഥലം ഉടമയുടെയും മൊഴികൾ രേഖപ്പെടുത്തി.
Story Highlights: mobile tower stolen uttar pradesh
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here