നിരോധിത ലഹരിവില്പന; താഴ്‌വാരം ഹോട്ടലിൻ്റെ ലൈസൻസ് റദ്ദാക്കണമെന്ന് നഗരസഭാ സെക്രട്ടറിക്ക് പൊലീസിന്റെ നോട്ടീസ്
കാക്കനാട്ടെ ഹോട്ടൽ അടപ്പിക്കാൻ നഗരസഭാ സെക്രട്ടറിക്ക് പൊലീസിന്റെ നോട്ടീസ്. കാക്കനാടുള്ള താഴ്വാരം ഹോട്ടലിൻ്റെ ലൈസൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തൃക്കാക്കര സിഐ നഗരസഭാ സെക്രട്ടറിക്ക് നോട്ടീസ് നൽകി. അടുത്തിടെ, പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് ലഹരിവസ്തുക്കൾ വില്പന നടത്തിയതിനെ തുടർന്ന് ഹോട്ടൽ അടപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസിൻ്റെ അടുത്ത നടപടി.
ഹോട്ടലിൽ രാത്രികാലങ്ങളിൽ നിരോധിത ലഹരി ഉത്പന്നങ്ങൾ പതിവായി വില്പന നടത്തുന്നു എന്ന് പൊലീസ് പറയുന്നു. ഹോട്ടലിന്റെ പ്രവർത്തനം സ്ഥിരം ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്നുവെന്നും തൃക്കാക്കര പോലീസ് പറയുന്നു.
Story Highlights: thazhvaram hotel licence police
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here