Advertisement

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: മൂന്ന് പേര്‍ തെങ്കാശിയില്‍ നിന്ന് പിടിയില്‍

December 1, 2023
Google News 2 minutes Read
Three arrested in Kollam child kidnap case

കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. പ്രതികള്‍ തമിഴ്‌നാട് തെങ്കാശിയില്‍ നിന്നാണ് പിടിയിലായത്. മൂന്നംഗ കുടുംബമാണ് പിടിയിലായിരിക്കുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പ്രതികള്‍ക്ക് സാമ്പത്തിക ലക്ഷ്യങ്ങള്‍ തന്നെയാണ് ഉണ്ടായിരുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളുമായി പൊലീസ് സംഘം തെങ്കാശിയില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചു. (Three arrested in Kollam child kidnap case)

ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് പിടിയിലായത്. പത്മകുമാര്‍ എന്നയാള്‍ക്ക് മാത്രമാണ് കേസുമായി നേരിട്ട് ബന്ധമുള്ളത്. പത്മകുമാര്‍ ചാത്തന്നൂര്‍ സ്വദേശിയാണ്. ഡിഐജി നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ ചോദ്യം ചെയ്യുക. പ്രതികളുടെ പക്കല്‍ നിന്ന് പിടികൂടിയ വാഹനങ്ങള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനമാണോ എന്നതടക്കം പൊലീസ് പരിശോധിക്കും.

Read Also: 80 ലക്ഷം രൂപയുടെ ഭാഗ്യം ആര്‍ക്ക്? അറിയാം കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ സമ്പൂര്‍ണ ഫലം

സാമ്പത്തിക തര്‍ക്കം മൂലമാണ് കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് അനുമാനിക്കുന്നത്. ഉച്ചയ്ക്ക് 2.30ന് മൂന്നുപേരെയും തെങ്കാശിയിലെ ഹോട്ടലില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പ്രതികളും ആറുവയസുകാരിയുടെ പിതാവും തമ്മില്‍ സാമ്പത്തിക തര്‍ക്കങ്ങള്‍ ഉണ്ടായോ എന്നത് ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം പ്രതികള്‍ കുട്ടിയ്ക്ക് കാര്‍ട്ടൂണ്‍ കാണിച്ചുനല്‍കിയ ലാപ്‌ടോപ്പിന്റെ ഐ പി അഡ്രസ് റിക്കവര്‍ ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിരുന്നു. ഇതിന്റെ കൂടെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞതെന്നാണ് സൂചന. കൂടാതെ കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും നിര്‍ണായകമായി.

Story Highlights: Three arrested in Kollam child kidnap case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here