Advertisement

കെ റെയില്‍ വേണ്ടെന്ന് ജനങ്ങളുടെ വോട്ട്; വടക്കന്‍ കേരളത്തിന് മാത്രം എതിരഭിപ്രായം; 24 സര്‍വെ ഇന്നത്തെ ബിഗ് ക്വസ്റ്റ്യന്‍ റിസള്‍ട്ട്

December 2, 2023
Google News 2 minutes Read
24 mood tracker survey K Rail Loksabha election

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളുടെ രാഷ്ട്രീയ മനസ് പരിശോധിക്കുമ്പോള്‍ വളരെ സുപ്രധാനമായ ഒരു ചോദ്യമാണ് കെ റെയിലിനൊപ്പമോ അല്ലയോ എന്നത്. വികസനവിരോധമെന്ന ആക്ഷേപങ്ങളും കുറ്റിപറിച്ചെറിയലും പ്രതിരോധവും രാഷ്ട്രീയ വിവാദങ്ങളും കേരളത്തിന്റെ സ്വപ്‌ന പദ്ധതിയെന്ന വിശേഷണവുംനിറഞ്ഞ കെ- റെയില്‍ കാലം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും വിസ്മരിക്കപ്പെടാനിടയില്ല. ഈ പശ്ചാത്തലത്തില്‍ 24 സംഘടിപ്പിച്ച ലോക്‌സഭാ മൂഡ് ട്രാക്കര്‍ അഭിപ്രായസര്‍വെയില്‍ ഇന്ന് ചോദിച്ച ബിഗ് ക്വസ്റ്റിയന്‍ കെ റെയിലിനെക്കുറിച്ചായിരുന്നു. കേരളത്തിന് കെ- റെയില്‍ വേണ്ടെന്നാണ് സര്‍വെയില്‍ പങ്കെടുത്ത 40 ശതമാനവും അഭിപ്രായപ്പെട്ടത്. (24 mood tracker survey k rail Loksabha election)

40 ശതമാനം കെ റെയില്‍ വേണ്ട എന്ന് അഭിപ്രായപ്പെട്ടപ്പോള്‍ കെ റെയില്‍ കേരളത്തിന്റെ വികസന കുതിപ്പിന് കരുത്തേകുമെന്ന് വിശ്വസിച്ച് വോട്ടുചെയ്തത് 30 ശതമാനമാണ്. 29 ശതമാനം പേര്‍ പ്രത്യേകിച്ച് ഒരു അഭിപ്രായവും രേഖപ്പെടുത്തിയില്ല.

ഇനി ഓരോ മേഖല തിരിച്ച് അഭിപ്രായങ്ങള്‍ പരിശോധിക്കുമ്പോള്‍ ട്രെന്‍ഡുകള്‍ ചെറിയ രീതിയില്‍ വ്യത്യാസപ്പെടുന്നുണ്ട്. വടക്കന്‍ കേരളത്തിലെ 36 ശതമാനം പേര്‍ കെ റെയിലിനെ അനുകൂലിക്കുമ്പോള്‍ 34 ശതമാനം പേര്‍ എതിര്‍ക്കുന്നു. അഭിപ്രായമില്ലെന്ന് 30 ശതമാനം പേര്‍ പറയുന്നു.

Read Also: 80 ലക്ഷം രൂപയുടെ ഭാഗ്യം ആര്‍ക്ക്? അറിയാം കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ സമ്പൂര്‍ണ ഫലം

മധ്യകേരളത്തില്‍ 24 ശതമാനം പേര്‍ കെ റെയിലിനെ അനുകൂലിച്ചും 42 ശതമാനം പേര്‍ എതിര്‍ത്തും അഭിപ്രായം രേഖപ്പെടുത്തി. നിഷ്പക്ഷരായി നില്‍ക്കാന്‍ തീരുമാനിച്ചവര്‍ 34 ശതമാനമാണ്. തെക്കന്‍ കേരളത്തില്‍ 28 ശതമാനം പേര്‍ കെ റെയിലിനെ അനുകൂലിക്കുമ്പോള്‍ 46 ശതമാനമാണ് എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്. അഭിപ്രായമില്ലാതെ 26 ശതമാനം പേരും നില്‍ക്കുന്നു. വടക്കന്‍ കേരളത്തിലെ ഒരു മാറ്റമൊഴിച്ചാല്‍ കെ റെയില്‍ വേണ്ടെന്ന അഭിപ്രായക്കാരാണ് കൂടുതല്‍ പേരും. 20000 സാമ്പിളുകളാണ് സര്‍വെയ്ക്കായി കോര്‍(സിറ്റിസണ്‍ ഒപ്പിനിയന്‍ റിസര്‍ച്ച് ആന്‍ഡ് ഇവാലുവേഷന്‍) എന്ന ഏജന്‍സി ശേഖരിച്ചത്. കേരളത്തിലെ 20 മണ്ഡലങ്ങളില്‍ ഓരോ മണ്ഡലത്തില്‍ നിന്നും ആയിരം സാമ്പിളുകള്‍ എന്ന വിധത്തിലാണ് സാമ്പിള്‍ ശേഖരണം നടത്തിയത്.

Story Highlights: 24 mood tracker survey K Rail Loksabha election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here