കെ സുധാകരന്‍ മോശം എംപിയെന്ന് കണ്ണൂരുകാരുടെ വിലയിരുത്തല്‍; എങ്കിലും അടുത്ത തവണ ജയം യുഡിഎഫിന് തന്നെ; 24 സര്‍വെ ഫലം പറയുന്നത്…

മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും തമ്മിലുള്ള അഭിപ്രായ ഭിന്നതകളും കോളജ് കാലത്തെ കഥകളും ചര്‍ച്ചയാകുന്ന ഘട്ടത്തിലൊക്കെ കണ്ണൂരിലെ രാഷ്ട്രീയ സാഹചര്യങ്ങളും ജില്ലയില്‍ ഇരുനേതാക്കളുടേയും വ്യക്തിപ്രഭാവവുമെല്ലാം ചര്‍ച്ചയാകാറുണ്ട്. പ്രമുഖ സിപിഐഎം നേതാക്കളുടെ പലരുടേയും പ്രവര്‍ത്തന മണ്ഡലം കൂടിയായ കണ്ണൂരിന്റെ രാഷ്ട്രീയ മനസ് വായിക്കാന്‍ സര്‍വെയിലൂടെ ട്വന്റിഫോര്‍ ശ്രമിച്ചത് കൗതുകമുണര്‍ത്തുന്ന ചില ട്രെന്‍ഡുകളാണ് വെളിപ്പെട്ടത്. കെ സുധാകരന്റെ പ്രവര്‍ത്തനങ്ങള്‍ എം പിയെന്ന നിലയില്‍ മോശമാണെന്ന് കരുതുന്നവരുടെ എണ്ണം കൂടുതലാണെങ്കിലും അടുത്ത തവണയും യുഡിഎഫ് തന്നെ മണ്ഡലം പിടിക്കുമെന്നാണ് ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്. (24 mood tracker survey Kannur election K Sudhakaran)
കണ്ണൂരില്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിക്കുമെന്ന് 42 ശതമാനവും എല്‍ഡിഎഫ് ജയിക്കുമെന്ന് 37 ശതമാനവും ബിജെപി ജയിക്കുമെന്ന് 8 ശതമാനവും മറ്റുള്ളവരെന്ന് 2 ശതമാനവും അഭിപ്രായമില്ലെന്ന് 11 ശതമാനവും രേഖപ്പെടുത്തി. കണ്ണൂര്‍ എംപിയുടെ പ്രവര്‍ത്തനം വളരെ മികച്ചതെന്ന് 3%, മികച്ചതെന്ന് 5%, ശരാശരിയെന്ന് 32%, മോശമെന്ന് 24%, വളരെ മോശമെന്ന് 11%, അഭിപ്രായമില്ലെന്ന് 25 ശതമാനവും രേഖപ്പെടുത്തി.
Read Also: 80 ലക്ഷം രൂപയുടെ ഭാഗ്യം ആര്‍ക്ക്? അറിയാം കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ സമ്പൂര്‍ണ ഫലം
സംസ്ഥാന സര്‍ക്കാരിന് തരക്കേടില്ലാത്ത മാര്‍ക്കാണ് മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയായ കണ്ണൂര്‍ നല്‍കുന്നത്. ഭരണം വളരെ മികച്ചതെന്ന് 3 ശതമാനവും, മികച്ചതെന്ന് 15%, ശരാശരിയെന്ന് 47%, മോശമെന്ന് 20%, വളരെ മോശമെന്ന് 10 ശതമാനവും അഭിപ്രായമില്ലെന്ന് 5 ശതമാനവും രേഖപ്പെടുത്തി. ഇ ഡി കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ആയുധമാണെന്ന് കണ്ണൂരിലെ 38 ശതമാനം പേര്‍ വിശ്വസിക്കുന്നു. അല്ലെന്ന് 25 ശതമാനവും അഭിപ്രായമില്ലെന്ന് 37 ശതമാനവും പറഞ്ഞു.
പ്രതിപക്ഷത്തിനും കേന്ദ്രസര്‍ക്കാരിനും താരതമ്യേനെ കുറഞ്ഞ മാര്‍ക്കാണ് കണ്ണൂരുകാര്‍ നല്‍കുന്നത്. പ്രതിപക്ഷം വളരെ മികച്ചതെന്ന് 2%, മികച്ചതെന്ന് 7% ശരാശരി- 44.5%,മോശം- 21, വളെര മോശം- 19.9 അഭിപ്രായമില്ല- 5 എന്നിങ്ങനെയാണ് സര്‍വ ഫലം. കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ വളരെ മികച്ചത്- 1, മികച്ചത്- 1.7, ശരാശരി- 34.7,മോശം- 29.2, വളെര മോശം- 24.2, അഭിപ്രായമില്ല- 9.2 എന്നും സര്‍വെ പറയുന്നു.
Story Highlights: 24 mood tracker survey Kannur election K Sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here