Advertisement

തെലങ്കാനയിൽ എല്ലാ സ്ഥാനാർഥികളോടും രാവിലെ തന്നെ ഹൈദരാബാദിൽ എത്താൻ നിർദേശം നൽകി കോൺഗ്രസ്; രാജസ്ഥാനിൽ വിജയിക്കുന്നവർ ജയ്പൂരിലും എത്തണം

December 3, 2023
1 minute Read
congress asks winning candidates to assemble in hyderabad and jaipur

രാജസ്ഥാൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്നിരീക്ഷകരുടെ യോഗം വിളിച്ച് കോൺഗ്രസ്. ഇന്ന് രാവിലെ 10 മണിക്ക് ജയ്പൂരിലാണ് യോഗം. വിജയിക്കുന്നവരോട് ജയ്പൂരിൽ എത്താൻ നിർദ്ദേശം നൽകി. ( congress asks winning candidates to assemble in hyderabad and jaipur )

തെലങ്കാനയിലും സമാന നീക്കമാണ് കോൺഗ്രസ് നടത്തുന്നത്. തെലങ്കാനയിൽ തെരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായി സൂം മീറ്റിംഗ് വിളിച്ച് രാഹുൽ ഗാന്ധി. തെലങ്കാനയിലെ കോൺഗ്രസ് നേതാക്കളും ഡി കെ ശിവകുമാറും മീറ്റിംഗിൽ പങ്കെടുത്തു. എല്ലാ സ്ഥാനാർഥികളോടും രാവിലെ തന്നെ ഹൈദരാബാദിൽ എത്താനാണ് നിർദേശം.

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വിജയികളെ ചാക്കിലാക്കുന്ന ബിജെപി തന്ത്രത്തെ പ്രതിരോധിക്കാനാണ് വിജയിക്കുന്ന സ്ഥാനാർത്ഥികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള കോൺഗ്രസ് നീക്കത്തിന് പിന്നിൽ.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top