Advertisement

വോട്ടെണ്ണലില്‍ പിന്നില്‍; മധ്യപ്രദേശ് ‘മുഖ്യമന്ത്രി’ കമല്‍നാഥിന് അഭിനന്ദനമറിയിച്ച് കോണ്‍ഗ്രസ് ബാനര്‍

December 3, 2023
Google News 2 minutes Read

മധ്യപ്രദേശ് തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുന്നതിന് മുന്‍പ് കമല്‍നാഥിനെ അടുത്ത മുഖ്യമന്ത്രിയായി കമല്‍നാഥിനെ ഉയര്‍ത്തിക്കാട്ടി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഭോപ്പാലിലെ പാര്‍ട്ടി ഓഫീസിന് പുറത്ത് ഞായറാഴ്ച രാവിലെയാണ് കൂറ്റന്‍ ബാനര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയായതിന് ബഹുമാനപ്പെട്ട കമല്‍നാഥിന് അഭിനന്ദനങ്ങള്‍ എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. കോണ്‍ഗ്രസ് കമ്മിറ്റിയുടെ പേരിലാണ് ബാനര്‍.(Congress Installed Banner Congratulating Kamal Nath)

അതിനിടെ സംസ്ഥാനത്ത് ആദ്യഫലസൂചനകളില്‍ കോണ്‍ഗ്രസ് പിന്നിലാണ്. പോസ്റ്റല്‍ വോട്ടുകള്‍ക്ക് ശേഷം ആദ്യ റൗണ്ട് ഇ വി എം എണ്ണാന്‍ തുടങ്ങിയിട്ടുണ്ട്. നിലവില്‍ ബി ജെ പി 136 സീറ്റില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസിന് 93 സീറ്റില്‍ ആണ് ലീഡ് ഉള്ളത്.

Read Also: ഈ ക്ഷേത്രങ്ങളിൽ പുരുഷന്മാർക്ക് പ്രവേശനമില്ല

എന്നാല്‍ സംസ്ഥാനത്ത് മികച്ച വിജയം നേടും എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. ‘ഫലങ്ങള്‍ ഞങ്ങളുടെ പ്രതീക്ഷകളെക്കാള്‍ മികച്ചതായിരിക്കും. ഞങ്ങള്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലും അധികാരം നിലനിര്‍ത്തുകയാണ്. മധ്യപ്രദേശില്‍ ഞങ്ങള്‍ അധികാരം തിരിച്ചുപിടിക്കുകയും തെലങ്കാനയില്‍ അധികാരം നേടുകയും ചെയ്യും,’ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു.

ഭരണകക്ഷിയായ ബിജെപി 2003 മുതല്‍ ആധിപത്യം പുലര്‍ത്തുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ഇത്തവണയും അധികാരം നിലനിര്‍ത്തുമെന്നാണ് ബി ജെ പിയുടെ പ്രതീക്ഷ. 230 അംഗ നിയമസഭയില്‍ 116 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 2018 ല്‍ ആര്‍ക്കും കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല. എന്നാല്‍ 114 സീറ്റ് നേടിയ കോണ്‍ഗ്രസ് മറ്റ് കക്ഷികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ചു.

Story Highlights: Congress Installed Banner Congratulating Kamal Nath

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here