Advertisement

മധ്യപ്രദേശിൽ മാത്രം ബിജെപി മുന്നിൽ; മറ്റ് രണ്ട് സംസ്ഥാനത്തും കോൺഗ്രസിന് തന്നെ മേൽക്കൈ; രാജസ്ഥാനിൽ മാറിമറിയുന്നു

December 3, 2023
Google News 0 minutes Read
madhya pradesh rajasthan chattisgarh telengana election lead

പോസ്റ്റൽ ബാലറ്റുകൾക്ക് പിന്നാലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ ലീഡ് നില മാറി മറിഞ്ഞു. മധ്യപ്രദേശിൽ ലീഡ് ഉയർത്തി ബിജെപി. ഛത്തീസ്ഗഡിലും തെലങ്കാനയിലും കോൺഗ്രസ് മുന്നിൽ തന്നെയാണ്. രാജസ്ഥാനിൽ ലീഡ് നില മാറിമറിയുകയാണ.്

മധ്യപ്രദേശിൽ ബിജെപി 77, കോൺഗ്രസ് 68 , തെലങ്കാനയിൽ കോൺഗ്രസ് 113 ബിആർഎസ് 33, രാജസ്ഥാനിൽ കോൺഗ്രസ് 90, ബിജെപി 82, ഛത്തീസ്ഗഡ് കോൺഗ്രസ് 45, ബിജെപി 32 എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില.

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരം. തെലങ്കാനയിൽ ബിആർഎസിന് നല്ല സ്വാധീനമുണ്ടെങ്കിലും ചില എക്‌സിറ്റ് പോൾ ഫലങ്ങളിൽ കോൺഗ്രസ് വിജയം നേടുമെന്നാണ് പറയുന്നത്. ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ അധികാരം നിലനിർത്തുകയും മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ ഒറ്റയ്ക്കും മിസോറാമിൽ സഖ്യകക്ഷിയോടൊപ്പവും അധികാരത്തിൽ എത്തുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം.

കടുത്ത ആത്മവിശ്വാസത്തിൽ തന്നെയാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. രാജസ്ഥാനിൽ ഭരണത്തുടർച്ചയുണ്ടാകുമെന്ന് മൂന്ന് കാരണങ്ങൾ നിരത്തിയാണ് ഗെഹ്ലോട്ട് വാദിക്കുന്നത്. അതിലൊന്ന് സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ലെന്നതാണ്. രണ്ടാമത്തെ കാരണമായി ഉയർത്തിക്കാട്ടുന്നത്, രാജസ്ഥാനിൽ മുഖ്യമന്ത്രിക്കെതിരായി ആരോപണങ്ങൾ ഒന്നും ഇല്ലെന്നുള്ളതാണ്. ഒപ്പം കോൺഗ്രസ് സർക്കാരിനെ ലക്ഷ്യം വച്ച് ബിജെപിയും നരേന്ദ്ര മോദിയും നടത്തിയ നീച പ്രവർച്ചനങ്ങളും ദുഷ് പ്രചാരണങ്ങളും ജനങ്ങൾ മുഖവിലയ്‌ക്കെടുത്തില്ലെന്നും ഗെഹ്ലോട്ട് ചൂണ്ടിക്കാട്ടുന്നു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here