Advertisement

കോൺഗ്രസിലെ ചില നേതാക്കൾ ബിജെപിയുടെ ‘undercover agents’; പി എ മുഹമ്മദ് റിയാസ്

December 3, 2023
Google News 3 minutes Read
P A muhammad riyas uniform civil code

ഭരണത്തിലുണ്ടായിരുന്ന രാജസ്ഥാനിലും ഛത്തീസ്ഗഢിലും മെച്ചപ്പെട്ട സീറ്റ് നിലയുണ്ടായിരുന്ന മധ്യപ്രദേശിലും കോൺഗ്രസിനേറ്റ പരാജയത്തിന് കാരണം പാര്‍ട്ടിക്കുളളിലെ തമ്മിലടിയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോൺഗ്രസിലെ ചില നേതാക്കൾ ബിജെപിയുടെ ‘undercover agents’എന്നാണ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചത്.(P A Muhammed Riyas on Assembly Election Results 2023 Bjp Wins 3 State)

വർഗീയതക്കെതിരെ മതനിരപേക്ഷ കാഴ്ചപ്പാട് തുടരാൻ കോൺഗ്രസിന് കഴിയാത്ത സ്ഥിതിയാണുളളത്. ഇനിയെങ്കിലും തോൽവിയിൽ കോൺഗ്രസ് പാഠം ഉൾകൊള്ളണമെന്നും റിയാസ് ആവശ്യപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുളള സെമിഫൈനലെന്ന് വിലയിരുത്തപ്പെട്ട നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം വരുമ്പോൾ കര്‍ച്ചയുടെ വക്കിലാണ് കോൺഗ്രസ്. രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി മുന്നിട്ടു നിൽക്കുമ്പോൾ തെലങ്കാനയിൽ മാത്രമാണ് വിജയം നേടാനായത്.

Read Also: ഈ ക്ഷേത്രങ്ങളിൽ പുരുഷന്മാർക്ക് പ്രവേശനമില്ല

രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ഇത്തവണ ബിജെപി മുന്നേറ്റമുണ്ടാക്കി. ഒരു ഘട്ടത്തിൽ ഇഞ്ചോടിഞ്ച് എന്ന നിലയിലായിരുന്നുവെങ്കിലും മൂന്ന് മണിക്കൂറ് പിന്നിട്ടതോടെ ബിജെപിയുടെ മുന്നേറ്റം വ്യക്തമായി. മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി ലീഡ് ചെയ്യുകയാണ്. തെലങ്കാനയിൽ മാത്രമാണ് കോൺഗ്രസിന് ആശ്വസിക്കാനാകുന്നത്.

Story Highlights: P A Muhammed Riyas on Assembly Election Results 2023 Bjp Wins 3 State

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here