മുണ്ടുടുത്തതിന് യുവാവിന് വിലക്ക്; കോലിയുടെ റെസ്റ്റോറന്റില്‍ പ്രവേശനം നിഷേധിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെ റെസ്റ്റോറന്‍റിന് എതിരെ ആരോപണവുമായി തമിഴ്നാട് സ്വദേശി. മുണ്ടുടുത്തതിനാല്‍ വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്‍റില്‍ യുവാവിന് പ്രവേശനം നിഷേധിച്ചുവെന്നാണ് ആരോപണം. ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.(Allegation Against Virat Kohli Restaurant)
മുണ്ടുടത്തിനാല്‍ പ്രവേശനം നിഷേധിച്ചുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു.ഡ്രസ് കോഡ് പാലിക്കാത്തതിന്റെ പേരിലാണ് പ്രവേശനം നിഷേധിച്ചതെന്ന് യുവാവ് പറയുന്നു.
Read Also: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; CPIM നേതാക്കൾക്ക് എതിരെ അരവിന്ദാക്ഷന്റെ മൊഴി
ജുഹുവിലെ കോലിയുടെ വണ്‍ 8 കമ്യൂണിന് എതിരെയാണ് ആരോപണം വന്നിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ യുവാവ് പങ്കുവെച്ച വിഡിയോയില്‍ റസ്റ്റോറന്‍റിന്റെ പ്രവേശന കവാടത്തില്‍ വെച്ച് തന്നെ യുവാവിനെ തടയുന്നത് കാണാം.
സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോ 10 ലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു. വെള്ള ഷര്‍ട്ടും മുണ്ടുമാണ് യുവാവ് ധരിച്ചിരിക്കുന്നത്. വണ്‍8 കമ്യൂണിന്റെ പ്രവേശന കവാടത്തില്‍ വെച്ച് തന്നെ ജീവനക്കാര്‍ തടഞ്ഞത് ഡ്രസ് കോഡ് കാരണമാണെന്ന് യുവാവ് പറയുന്നു.
Story Highlights: Allegation Against Virat Kohli Restaurant
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here