ആറ്റിങ്ങല്‍ ഇടത്തേക്ക്? എല്‍ഡിഎഫിന് മുന്‍തൂക്കം; പോരാട്ടം കടുക്കും

ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലത്തില്‍ എല്‍ഡിഎഫിന് നേരിയ മുന്‍തൂക്കമെന്ന് ട്വന്റിഫോറിന്റെ ലോക്‌സഭാ ഇലക്ഷന്‍ മൂഡ് ട്രാക്കര്‍ സര്‍വേ ഫലം. 34 ശതമാനം പേര്‍ ആറ്റിങ്ങലില്‍ എല്‍ഡിഎഫ് ജയിക്കുമെന്ന് അഭിപ്രായം രേഖപ്പെടുത്തി. യുഡിഎഫിന് സാധ്യതയെന്ന് 32 ശതമാനം പേര്‍ പറയുന്നു. ബിജെപിക്ക് 20 ശതമാനം പേര്‍ അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ മറ്റുള്ളവര്‍ക്ക് സാധ്യതയുണ്ടെന്ന് മൂന്നു ശതമാനം പേരും പറയുന്നു.
11 ശതമാനം പേര്‍ക്ക് അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശിന് 38.34 വോട്ടാണ് ലഭിച്ചത്. എ സമ്പത്തിന് 34 ശതമാനവും ശോഭാ സുരേന്ദ്രന് 25 ശതമാനം വോട്ടു ലഭിച്ചിരുന്നു. എല്‍ഡിഎഫിലെ വോട്ടിലെ ചോര്‍ച്ചയായിരുന്നു യുഡിഎഫിന് വിജയം നേടിക്കൊടുത്തത്. ബിജെപിയിലേക്ക് വോട്ട് എത്തുകയായിരുന്നു. ശബരിമല വിഷയമായിരുന്നു ബിജെപിക്ക് അനുകൂലമായത്.
ഇത്തവണയും ബിജെപിയുടെ ശക്തിക്ക് കുറവ് വന്നിട്ടില്ലെന്ന് സര്‍വേ സൂചിപ്പിക്കുന്നു. ബിജെപി പിടിക്കുന്ന വോട്ട് നിര്‍ണായകമാണ്. ശക്തമായ ത്രികോണ മത്സരത്തിനാണ് ആറ്റിങ്ങലില്‍ കളമൊരുങ്ങുക.
Story Highlights: Attingal Twenty Four loksabha mood tracker survey
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here