നിലവിലെ എംപിയുടെ മണ്ഡലത്തിലെ പ്രവർത്തനം ശരാശരിയെന്ന് കാസർഗോട്ടുകാർ | 24 Survey

കാസർഗോട്ടെ നിലവിലെ എംപി രാജ്മോഹൻ ഉണ്ണിത്താൻ്റെ പ്രവർത്തനം ശരാശരിയെന്ന് കാസർഗോട്ടുകാർ. ട്വന്റിഫോറിന്റെ ലോക്‌സഭാ ഇലക്ഷൻ മൂഡ് ട്രാക്കർ സർവേയിലാണ് കാസർഗോട്ടുകാർ ഉണ്ണിത്താൻ്റെ പ്രവർത്തനം വിലയിരുത്തിയത്. മോശമെന്ന് 24 ശതമാനം പേരും വളരെ മോശമെന്ന് 10 ശതമാനം പേരും അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ മികച്ചതെന്ന് പറഞ്ഞവർ വെറും 5 ശതമാനം മാത്രമാണ്. 2 ശതമാനം പേർ വളരെ മികച്ചതെന്ന് അഭിപ്രായപ്പെട്ടപ്പോൾ 18 പേർക്ക് അഭിപ്രായമില്ല.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇവിടെ എൽഡിഎഫ് വിജയിക്കുമെന്നാണ് ഭൂരിപക്ഷാഭിപ്രായം. 40 ശതമാനം പേർ ഇടതുമുന്നണിയെ പിന്തുണയ്ക്കുമ്പോൾ യുഡിഎഫ് തൊട്ടുപിന്നാലെയുണ്ട്. 34 ശതമാനം പേരാണ് യുഡിഎഫിനൊപ്പം. ബിജെപി ജയിക്കുമെന്ന് 18 പേർ അഭിപ്രായപ്പെട്ടു. മറ്റാരെങ്കിലുമാവുമെന്നാണ് 2 പേരുടെ അഭിപ്രായം. 6 ശതമാനം പേർക്ക് അഭിപ്രായമില്ല.
Story Highlights: kasaragod mp rajmohan unnithan 24 survey
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here