‘വിശ്വ പൗരന്‍ മമ്പുറം ഫസല്‍ തങ്ങള്‍’ പുസ്തക പ്രകാശനം; ഡോ. ഹുസൈന്‍ രണ്ടത്താണി മുഖ്യാതിഥി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി. എ. എം ഹാരിസ് രചിച്ച ‘വിശ്വപൗരന്‍ മമ്പുറം ഫസല്‍ തങ്ങള്‍’ എന്ന കൃതിയുടെ പ്രകാശനം ഡിസംബര്‍ 8 വെള്ളിയാഴ്ചദമ്മാമില്‍ നടക്കും . ഡോ. ഹുസൈന്‍ രണ്ടത്താണി മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുക്കും. (The book of PMA Haris will released by dr. Hussain Randathani)
18ാം നൂറ്റാണ്ടില്‍ മലബാറില്‍ നിന്നും ആഗോള വ്യക്തിത്വമായി വളര്‍ന്ന മമ്പുറം ഫസല്‍ തങ്ങളുടെ അനുപമ വ്യക്തിത്വത്തെക്കുറിച്ചാണ് ഈ കൃതി. ബ്രിട്ടീഷ് അധിനിവേശത്തിനും, ജന്മിത്വത്തിനും എതിരെ നിലപാട് സ്വീകരിച്ചതിന് നാട് വിടേണ്ടി വന്ന വിപ്ലവകാരി, ഉസ്മാനിയാ സുല്‍ത്താന്റെ മന്ത്രിയായ മലയാളി,ഹിജാസ് റെയില്‍ പാത യുടെ ആശയം നല്‍കിയ വ്യക്തി, ഒമാനില്‍ ദുഫാര്‍ പ്രവിശ്യ ഗവര്‍ണര്‍ ആയ മലയാളി തുടങ്ങി നിരവധി സവിശേഷതകള്‍ ഉള്ള വ്യക്തിത്വമാണ് മമ്പുറം സയ്യിദ് ഫസല്‍ തങ്ങള്‍.
പുസ്തകപ്രകാശന നടത്തിപ്പിന്നായി .ഡോ. സിദ്ധീഖ് അഹ്മദ്, അഹമ്മദ് പുളിക്കല്‍, ടിപിഎം ഫസല്‍, കെ എം ബഷീര്‍, രക്ഷാധികാരികളായ വിപുലമായ കമ്മിറ്റി രൂപീകരിച്ച് ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചു.
Story Highlights: The book of PMA Haris will released by dr. Hussain Randathani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here