‘സംസ്ഥാനത്തെ ഗവര്‍ണര്‍ എന്തിനും റെഡിയായി ഇരിക്കുന്ന മനുഷ്യന്‍’; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥനത്തെ ഗവര്‍ണര്‍ എന്തിനും റെഡിയായി ഇരിക്കുന്ന മനുഷ്യനാണെന്ന് മുഖ്യമന്ത്രി. വിദ്യാര്‍ഥികളെ പ്രകോപിപ്പിച്ച് കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇരിങ്ങാലക്കുടയിലെ നവകേരള സദസിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
സെനറ്റ് നിയമനമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചതിന് കാരണമാകുന്നത്. സംഘപരിവാറിന്റെ അജണ്ട നടപ്പിലാക്കുന്ന തരത്തിലേക്ക് സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ മാറുന്നുവെന്നും അദ്ദേഹത്തിന് ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ടെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. സര്‍വകലാശാല നല്‍കുന്ന ലിസ്റ്റ് പ്രകാരമാണ് ഗവര്‍ണര്‍ സെനറ്റ് അംഗങ്ങളെ നിയമിക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചാന്‍സലര്‍ സ്ഥാനം സംഘപരിവാര്‍ കൊടുത്തതല്ലെന്ന് ഓര്‍ക്കണമെന്നും കേരള നിയമസഭ ഒന്നടങ്കം തീരുമാനിച്ചാണ് ചാന്‍സലാറക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സെനറ്റ് അംഗങ്ങളെ നിയമിക്കുന്നതിനുള്ള പട്ടിക എവിടെ നിന്ന് ലഭിച്ചന്നെും ഇതിന് പിന്നില്‍ ആര്‍എസ്എസ് ഇടപെടലുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു.
Story Highlights: CM Pinarayi Vijayan against Governor Arif Muhammad Khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here