Advertisement

രാജ്യം ഭരിക്കുന്ന പാർട്ടി ഇ.ഡിയെ രാഷ്ട്രീയ ആയുധമാക്കുന്നുണ്ടെന്ന് പൊന്നാനി; ഇല്ലെന്ന് ഇടുക്കിയും മാവേലിക്കരയും

December 6, 2023
Google News 3 minutes Read
ponnani says center uses ed as political weapon 24 election survey loksabha mood tracker

രാജ്യം ഭരിക്കുന്ന പാർട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പോലുള്ള ഏജൻസികളെ രാഷ്ട്രീയ ആയുധമാക്കുന്നുണ്ടോ എന്ന ട്വന്റിഫോർ ഇലക്ഷൻ സർവേ-ലോക്‌സഭാ മൂഡ് ട്രാക്കറിൽ ഉയർന്ന ചോദ്യത്തിന് ഉണ്ടെന്ന് ഉത്തരം നൽകി പൊന്നാനി. 27% പൊന്നാനിക്കാരാണ് ഉണ്ട് എന്ന ഉത്തരം നൽകിയത്. 22% പേർ ഇല്ലെന്നും 51% പേർ അഭിപ്രായമില്ലെന്നും രേഖപ്പെടുത്തി. ( ponnani says center uses ed as political weapon 24 election survey loksabha mood tracker )

ഇടുക്കിയിൽ ഇ.ഡിയെ രാഷ്ട്രീയ ആയുധമാക്കുന്നില്ല എന്ന നിലപാടിനോടാണ് കൂടുതൽ പേർക്കും യോജിപ്പ്. 46% പേരാണ് ഇല്ല എന്ന അഭിപ്രായം നൽകിയത്. രാഷ്ട്രീയ ആയുധമാക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടത് 23% പേർ മാത്രമാണ്. 31% പേർ അഭിപ്രായം രേഖപ്പെടുത്തിയില്ല.

മാവേലിക്കരയിലും സമാന രീതിയിൽ ഇ.ഡിയെ രാഷ്ട്രീയ ആയുധമാക്കുന്നില്ലെന്ന് വിശ്വസിക്കുന്നവരാണ്. 39% പേർ ഇല്ല എന്ന ഉത്തരം നൽകിയപ്പോൾ 15% പേർ ഉണ്ടെന്നും 46% പേർ അഭിപ്രായമില്ലെന്നും രേഖപ്പെടുത്തി.

Story Highlights: ponnani says center uses ed as political weapon 24 election survey loksabha mood tracker

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here