Advertisement

സ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ശരാശരി; പ്രതിപക്ഷ പ്രവര്‍ത്തനത്തെ കോഴിക്കോട് വിലയിരുത്തിയതിങ്ങനെ

December 6, 2023
Google News 2 minutes Read
LDF-UDF_BJP

ട്വന്റിഫോര്‍ ഇലക്ഷന്‍ സര്‍വേ – ലോക്സഭാ മൂഡ് ട്രാക്കര്‍ സര്‍വേ ഇന്ന് കോഴിക്കോട് മണ്ഡലത്തിന്റെ മനസറിയാനാണ് ശ്രമിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും പ്രവര്‍ത്തനത്തെ കോഴിക്കോട് വിലയിരുത്തിയത് ശരാശരിയെന്നാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഭരണം ശരാശരിയെന്ന് 49 ശതമാനം പേരാണ് അഭിപ്രായം രേഖപ്പെടുത്തിയത്. വളരെ മികച്ചതെന്ന് 4 ശതമാനം പേരും മികച്ചതെന്ന് 16 ശതമാനം പേരും സര്‍വേയില്‍ അഭിപ്രായപ്പെട്ടു. മോശമാണെന്ന് 14 ശതമാനം പേരാണ് വലിയിരുത്തിയത്. വളരെ മോശമെന്ന് 12 ശതമാനം പേര്‍ അഭിപ്രായപ്പെടുമ്പോള്‍ അഭിപ്രായമില്ലെന്ന് അഞ്ചു ശതമാനം പേരും പറയുന്നു.

കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനും കോഴിക്കോട് മാര്‍ക്കിട്ടത് ശരാശരിയെന്നാണ്. 29 ശതമാനം പേരാണ് ശരാശരിയെന്ന് അഭിപ്രായപ്പെട്ടത്. വളരെ മികച്ചതെന്ന് മൂന്നു ശതമാനം പേര്‍ മാത്രമാണ് പറയുന്നത്. മികച്ചതെന്ന് 13 ശതമാനം പേരും വിലയിരുത്തി. മോശമാണെന്ന് 15 ശതമാനം പേര്‍ പറയുമ്പോള്‍ 18 ശതമാനം പേര്‍ വളരെ മോശമെന്നാണ് അഭിപ്രായം രേഖപ്പെടുത്തിയത്. 22 ശതമാനം പേര്‍ അഭിപ്രായപ്പെട്ടില്ല.

പ്രതിപക്ഷ പ്രവര്‍ത്തനത്തിലും കോഴിക്കോട് തൃപ്തരല്ലെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. 40 ശതമാനം പേരാണ് പ്രതിപക്ഷ പ്രവര്‍ത്തനം ശരാശരിയെന്ന് അഭിപ്രായപ്പെട്ടത്. മോശമെന്നും വളരെ മോശമെന്നും 17 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. മൂന്നു ശതമാനം പേരാണ് വളരെ മികച്ചതെന്ന് വിലയിരുത്തിയത്. 19 ശതമാനം പേര്‍ മികച്ചതെന്ന് അഭിപ്രായപ്പെടുമ്പോള്‍ 4 ശതമാനം പേര്‍ക്ക് അഭിപ്രായമില്ല.

Story Highlights: Twenty Four Lok Sabha election Mood tracker survey Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here