Advertisement

തിരുവനന്തപുരത്തും കൊല്ലത്തും എംപിയുടെ പ്രവർത്തനം ശരാശരി

December 7, 2023
Google News 1 minute Read
kollam thiruvananthapuram mp 24 survey

എംപി ശശി തരൂരിൻ്റെ പ്രവർത്തനം ശരാശരിയെന്ന് തിരുവനന്തപുരം. 46 ശതമാനം പേരും ഈ അഭിപ്രായക്കാരാണ്. 18 ശതമാനം പേർ മോശമെന്ന് വിലയിരുത്തിയപ്പോൾ 14 പേർ മികച്ചതെന്ന അഭിപ്രായക്കാരാണ്. വളരെ മോശമെന്ന അഭിപ്രായമുള്ളവർ ഏഴ് ശതമാനം പേരും വളരെ മികച്ചതെന്ന അഭിപ്രായമുള്ളവർ 3 ശതമാനം പേരുമാണ്. 12 ശതമാനം പേർക്ക് അഭിപ്രായമില്ല.

കൊല്ലത്ത് എംപി എൻകെ പ്രേമചന്ദ്രൻ്റെ പ്രവർത്തനവും ശരാശരിയാണ്. 39 ശതമാനം പേർ ഈ അഭിപ്രായത്തെ പിന്തുണച്ചു. 24 ശതമാനം പേർ മികച്ച പ്രവർത്തനമാണെന്ന അഭിപ്രായം രേഖപ്പെടുത്തി. 12 ശതമാനം പേർ മോശമെന്നും 8 ശതമാനം പേർ വളരെ മികച്ചതെന്നും പറഞ്ഞപ്പോൾ 3 ശതമാനം പേർ വളരെ മോശമാണെന്ന അഭിപ്രായക്കാരാണ്. 14 ശതമാനം പേർക്ക് അഭിപ്രായമില്ല.

Story Highlights: kollam thiruvananthapuram mp 24 survey

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here