Advertisement

‘തീരുമാനങ്ങൾ എന്ന നിലയ്ക്കല്ല സംസാരിച്ചത്’; എ പ്ലസ് വിവാദത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ വിശദീകരണം

December 7, 2023
2 minutes Read
S Shanavas

പൊതുപരീക്ഷകളിലെ മൂല്യനിർണയത്തെ വിമർശിച്ചുള്ള ശബ്ദരേഖ പുറത്തുവന്നതിൽ വിശദീകരണം നൽകി പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്. അധ്യാപകരോട് സംസാരിച്ച വിഷയങ്ങൾ ആരോ ചോർത്തി നൽകിയെന്നും തീരുമാനങ്ങൾ എന്ന നിലയ്ക്കല്ല സംസാരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. എസ്എസ്എൽസി ചോദ്യപേപ്പർ തയ്യാറാക്കലിന് മുന്നോടിയായുള്ള ശിൽപശാലയിലായിരുന്നു മൂല്യനിർണയം സംബന്ധിച്ച് എസ് ഷാനവാസിന്റെ വിമർശനം.

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അഭിപ്രായത്തെ തള്ളിക്കൊണ്ട് വിദ്യാഭ്യാസമന്ത്രി മന്ത്രി വി ശിവൻകുട്ടി രംഗത്ത് വന്നിരുന്നു. ആഭ്യന്തര യോഗത്തിൽ പറയുന്നത് സർക്കാർ നയമല്ല. തോൽപ്പിച്ച് യാന്ത്രികമായി ഗുണമേന്മ വർധിപ്പിക്കുന്നത് ലക്ഷ്യമല്ല. എല്ലാവരെയും ഉൾക്കൊള്ളിച്ച് ഗുണമേന്മ വർധിപ്പിക്കുന്നതാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞിരുന്നു.

അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ് കിട്ടുന്നുവെന്നായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിമർശനം. A പ്ലസ് ഗ്രേഡും A ഗ്രേഡും ഒക്കെ നിസ്സാരമാണോ. ജയിക്കുന്നവർ ഒക്കെ ജയിച്ചു പോട്ടെ. 50 ശതമാനം മാർക്ക് വരെ ഔദാര്യം നൽകാം. അതിനുശേഷം ഉള്ള മാർക്ക് നേടി എടുക്കേണ്ടതാണെന്നായിരുന്നു പരാമർശം.

Story Highlights: S Shanavas explanation on remark on liberal marks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top