വടകരയിൽ രാഹുൽ ഫാക്ടർ പ്രതിപക്ഷത്തിന് ഗുണം ചെയ്യും; പിന്തുണച്ചത് ഭൂരിഭാഗം പേർ

വടകരയിൽ INDIA ബിജെപിക്ക് ബദലാകാൻ കഴിയുമോ കഴിയുമെന്ന് 9 ശതമാനം പേർ അഭിപ്രയപ്പെട്ടപ്പോൾ. ഇല്ലേയെന്ന് 19 ശതമാനം പേരും അഭിപ്രായമില്ല എന്ന് 72 ശതമാനം പേരും അഭിപ്രായപ്പെട്ടു. എന്നാൽ രാഹുൽ ഗാന്ധി മത്സരിക്കുന്നത് പ്രതിപക്ഷത്തിന് ഗുണം ചെയ്യുമെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടിട്ടുണ്ട്. രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കുന്നത് 49 ശതമാനം പേരും.(The Rahul factor will benefit the opposition in Vadakara)
നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്നത് 19 ശതമാനം പേരും. അരവിന്ദ് കെജ്‌രിവാളിനെ പിന്തുണയ്ക്കുന്നത് 6 ശതമാനം പേരും. ആദിത്യനാഥ്, മല്ലികാർജുൻ ഖാർഗെ, നിതീഷ് കുമാർ, ശരത് പവാർ എന്നിവരെ പിന്തുണയ്ക്കുന്നത് ഒരു ശതമാനം പേരും. അഭിപ്രായമില്ലാത്ത അഭിപ്രായം ഇല്ലാത്തത് 22 ശതമാനം പേർക്കുമാണ്.
കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിൽ തൃപ്തരല്ല വടകര. കേന്ദ്ര സർക്കാരിന് വടകര നൽകിയത് വളരെ മോശം മാർക്കാണ്. 21% പേരാണ് വളരെ മോശമെന്ന് ട്വന്റിഫോറിന്റെ സർവേയിൽ രേഖപ്പെടുത്തിയത്. മോശമെന്ന് 20% പേരും രേഖപ്പെടുത്തി.
13% പേർ മാത്രമാണ് ശരാശരി മാർക്കെങ്കിലും കൊടുക്കാൻ തയാറായുള്ളു. കേന്ദ്രത്തിന്റെ പ്രവർത്തനം മികച്ചതാണെന്ന് 6% പേരും വളരെ മികച്ചതാണെന്ന് 4% പേരും അഭിപ്രായപ്പെട്ടു. 36% പേർ അഭിപ്രായമൊന്നും രേഖപ്പെടുത്തിയില്ല.
സംസ്ഥാന സർക്കാർ പ്രവർത്തനം ശരാശരിയെന്ന് വടകര മണ്ഡലം രേഖപ്പെടുത്തി. വടകരയിൽ സംസ്ഥാന സർക്കാരിന്റെ ഭരണത്തിന് എത്ര മാർക്കെന്ന ട്വന്റിഫോറിന്റെ ഇലക്ഷൻ സർവേയിലായിരുന്നു വടകര നിവാസികളുടെ പ്രതികരണം. വളരെ മികച്ചതെന്ന് 2% പേരും മികച്ചത് 18% പേരും ശരാശരിയെന്ന് 34% പേരും മോശമെന്ന് 15% പേരും വളരെ മോശമെന്ന് 7% പേരും രേഖപ്പെടുത്തി. 24% പേർ അഭിപ്രായമൊന്നും രേഖപ്പെടുത്തിയില്ല.
വടകര കെ.മുരളീധരന്റെ മണ്ഡലമായതുകൊണ്ട് തന്നെ പ്രതിപക്ഷത്തോടാണ് മണ്ഡലത്തിന് മമത കൂടുതൽ എന്ന് അനുമാനിക്കാവുന്ന കണക്കുകളാണ് സർവേയിൽ തെളിഞ്ഞത്. പ്രതിപക്ഷത്തിന്റെ പ്രവർത്തനം മികച്ചതെന്ന് അഭിപ്രായപ്പെട്ടത് 15% പേരാണ്. ശരാശരിയെന്ന് 37% പേരും വളരെ മികച്ചതെന്ന് 1% ആളുകളും വ്യക്തമാക്കി. മോശം പ്രവർത്തനമാണെന്ന് 13% പേർ മാത്രമാണ് അഭിപ്രായപ്പെട്ടത്. വളരെ മോശമെന്ന് 7% പേരും രേഖപ്പെടുത്തി.
Story Highlights: The Rahul factor will benefit the opposition in Vadakara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here