Advertisement

താമരശേരി ചുരത്തിൽ കടുവയിറങ്ങി; വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി

December 7, 2023
Google News 1 minute Read
Tiger-thamarassery churam

താമരശേരി ചുരത്തിൽ കടുവയിറങ്ങി. ഇന്നു പുലർച്ചെയോടെ ചുരം ഒമ്പതാം വളവിന് താഴെയാണ് കടുവയെ കണ്ടത്. കടുവയെ കണ്ട ലോറി ഡ്രൈവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. കടുവയുടെ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.

റോഡിന് കുറുകെ നടന്നു നീങ്ങി കാട്ടിലേക്ക് മറയുന്ന കടുവയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കടുവയെ കണ്ടെന്ന വിവരം ലോറി ഡ്രൈവർ ട്രാഫിക് പൊലീസിനെയാണ് ആദ്യം അറിയിച്ചത്. ട്രാഫിക് പൊലീസ് ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

തുടർന്ന് ട്രാഫിക് പൊലീസ് താമരശേരി പൊലീസിനെയും വനപാലകരെയും വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രിയാത്ര ഉൾപ്പെടെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിർദേശം നൽകി.

Story Highlights: Tiger Found in Thamarassery Churam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here