നവകേരള സദസിന്റെ ഭാഗമായി സംഘടിപ്പിച്ച കാളവണ്ടിയോട്ട മത്സരത്തിൽ അപകടം; കാളവണ്ടി ജനങ്ങൾക്കിടയിലേക്ക് പാഞ്ഞു കയറി

ഇടുക്കി കുമളിയിൽ നവകേരള സദസിന്റെ പ്രചരണാർഥം സംഘടിപ്പിച്ച കാളവണ്ടിയോട്ട മത്സരത്തിൽ അപകടം. കാളവണ്ടി നിയന്ത്രണം തെറ്റി പൊതുജനങ്ങൾക്കിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ആർക്കും പരിക്കില്ല. അപകടത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.(Accident in bullock cart competition)
പീരുമേട് മണ്ഡലത്തിലെ കേരള സദസ് പ്രചരണാർഥമാണ് കളവണ്ടയോട്ട മത്സരം സംഘടിപ്പിച്ചത്. തിരക്കേറിയ ടൗണിലൂടെയായിരുന്നു മത്സരം സംഘടിപ്പിച്ചത്. തേനിയിൽ നിന്ന് ആറു കാളവണ്ടികൾ എത്തിച്ചായിരുന്നു മത്സരം നടത്തിയത്. ഇതിനിടെയാണ് അപകടം.
നിയന്ത്രണം തെറ്റി കാളവണ്ടികൾ ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കാളവണ്ടി മറ്റൊരു വണ്ടിയിൽ ഇടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഒരു കാളവണ്ടി കുറച്ചു ദൂരം ഓടിയത് ഒരു ചക്രത്തിലാണ്. ജനങ്ങൾ ഓടിമറിയതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു. 10 മുതൽ 12 വരെയാണ് ജില്ലയിൽ നവ കേരള സദസ് നടക്കുന്നത്.
Story Highlights: Accident in bullock cart competition part of Nava Kerala Sadas promotion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here