Advertisement

നവകേരള സദസ് ഇന്ന് എറണാകുളം ജില്ലയിൽ; പറവൂരിൽ വൻ ജനപങ്കാളിത്തം

December 8, 2023
Google News 1 minute Read
CM pinarayi Vijayan- Navakerala sadas

നവകേരള സദസ് ഇന്ന് എറണാകുളം ജില്ലയിലെ വിവിധയിടങ്ങളിൽ നടക്കും. രാവിലെ 10 ന് വൈപ്പിനിലെ ഞാറയ്ക്കൽ ജയ്‌ഹിന്ദ്‌ ഗ്രൗണ്ടിൽ നടക്കും. ഉച്ചക്ക് 2 മണിക്ക് ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിലും 3.30 നു കളമശേരി പത്തടിപ്പാലം റസ്റ്റ് ഹൗസിനുസമീപത്തെ ഗ്രൗണ്ടിലും നടക്കും. വൈകിട്ട് 5 മണിക്ക് എറണാകുളം മറൈൻഡ്രൈവിൽ ആണ് നവകേരള സദസ് നടക്കുക.(Navakerala sadas in kochi)

അതേസമയം കഴിഞ്ഞ ദിവസം പറവൂരിൽ നടന്ന നവകേരള സദസിൽ വൻ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ പറവൂരിലെ നവകരേള സദസില്‍ മുഖ്യമന്ത്രിയും, മന്ത്രിമാരും കോണ്‍ഗ്രസിനെയും വി ഡി സതീശനുമെതിരെ വിമർശനം ഉയർത്തി. പ്രതിപക്ഷ നേതാവിന്റെ ബഹിഷ്‌കരണം ജനങ്ങള്‍ തള്ളിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലെ ജനപങ്കാളിത്തം നവകേരളസദസിനെ ജനങ്ങള്‍ സ്വീകരിച്ചതിന് തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസിലെത്തരുതെന്ന ബഹിഷ്‌കരണം പറയേണ്ടത് യുഡിഎഫ് കണ്‍വീനറാണ് എന്നാല്‍ ആഹ്വാനം ചെയ്തത് പ്രതിപക്ഷ നേതാവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരുതരം പ്രത്യേക മനോഭാവമാണ് കോണ്‍ഗ്രസിന്റേത്. കേന്ദ്ര ഏജന്‍സികളെ വച്ച് നടത്തിയ വൃത്തികേടുകള്‍ക്ക് ജനങ്ങളാണ് മറുപടി നല്‍കിയത്. അതുപോലെ തന്നെ പ്രതിപക്ഷ നേതാവിന്റെ ബഹിഷ്‌കരണം ജനങ്ങള്‍ തള്ളിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പറവൂരിലെ ജനങ്ങളില്‍ വിശ്വാസമുണ്ട്. അതുകൊണ്ടാണ് പറവൂരില്‍ കാണാമെന്ന് പറഞ്ഞതെന്നും ഓര്‍മിപ്പിച്ച മുഖ്യമന്ത്രി പറവൂരിലെ നവകേരള സദസിനെത്തിയ ജനത്തിന് നന്ദി പറയുകയും ചെയ്തു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here