വിവാഹ പാര്‍ട്ടിയ്ക്കിടെ വേസ്റ്റ് പ്ലേറ്റ് ദേഹത്ത് തട്ടിയതിന് കാറ്ററിംഗ് തൊഴിലാളിയെ തല്ലിക്കൊന്നു; ദാരുണസംഭവം യു.പിയില്‍

ഉത്തര്‍പ്രദേശില്‍ വിവാഹ പാര്‍ട്ടിക്കിടെ വേസ്റ്റ് പ്ലേറ്റ് അതിഥികളുടെ ദേഹത്ത് കൊണ്ടെന്ന് ആരോപിച്ച് കാറ്ററിംഗ് തൊഴിലാളിയെ മര്‍ദിച്ച് കൊലപ്പെടുത്തി. ഗാസിയാബാദ് സ്വദേശി പങ്കജ് കുമാറാണ് കൊല്ലപ്പെട്ടത്. (Waiter beaten to death after used tray touches guest at wedding)
ഇക്കഴിഞ്ഞ നവംബര്‍ പതിനേഴിനാണ് സംഭവം. ഗാസിയാബാദില്‍ ഒരു വിവാഹ സല്‍ക്കാരത്തിനിടെ വേസ്റ്റ് പ്ലേറ്റുകള്‍ കഴുകാനായി കൊണ്ടുപോകുമ്പോഴാണ് അതിഥികളുടെ ദേഹത്ത് കൊണ്ടത്. തര്‍ക്കം കയ്യാങ്കളിയായി. വിവാഹത്തിനെത്തിയ അഞ്ച് പേര്‍ ചേര്‍ന്ന് പങ്കജ് കുമാറിനെ ക്രൂരമായി മര്‍ദിച്ചു. തലയ്ക്ക് പരുക്കേറ്റ പങ്കജ് അബോധാവസ്ഥയിലായതോടെ മൂവരും ചേര്‍ന്ന് ശരീരം തൊട്ടടുത്ത പൊന്തക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.
Read Also : നിഴലായി കാവലാള്‍; മെസിക്കുവേണ്ടി മാത്രം ബോഡിഗാര്‍ഡ്; വൈറലായി യുഎസ് മുന്‍ സൈനികന്‍ യാസിന്‍ ചുക്കോ
പങ്കജ് വീട്ടിലെത്താതിരുന്നതോടെ അമ്മ പൊലീസില്‍ പരാതി നല്‍കി. വിവാഹ സല്‍ക്കാരത്തിനെത്തിയവരെ ചോദ്യം ചെയ്തപ്പോഴാണ് സംഘര്‍ഷം നടന്ന വിവരം അറിയുന്നത്. മൃതദേഹം പൊന്തക്കാട്ടില്‍ നിന്ന് കണ്ടെടുത്ത പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. നവംബര്‍ പതിനേഴിന് നടന്ന സംഭവം ഇപ്പോഴാണ് പുറംലോകം അറിയുന്നത്.
Story Highlights: Waiter beaten to death after used tray touches guest at wedding
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here