Advertisement

‘വലിയ ബോർഡല്ല, ലോ​ഗോ വെണം’; ലൈഫ് പദ്ധതിയിലെ വീടുകൾക്ക് ബ്രാൻഡിം​ഗ് വേണമെന്ന് കേന്ദ്രസർക്കാർ

December 9, 2023
Google News 2 minutes Read

ലൈഫ് പദ്ധതിയിൽ ലഭിച്ച വീടുകൾക്ക് ബ്രാൻഡിം​ഗ് വേണമെന്ന് കേന്ദ്ര ഭവനനിർമ്മാണ ന​ഗരകാര്യ മന്ത്രി ഹർദീപ് സിം​ഗ് പുരി. വലിയ ബോർഡല്ല, ലോ​ഗോ വെക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് ഹർദീപ് സിം​ഗ് പുരി പറഞ്ഞു. വീട്ടുടമകൾക്ക് പരാതിയില്ലെന്നും കേരളത്തിന്റെ ആരോപണം രാഷ്ട്രീയ പ്രേരിതമെന്നും ഹർദീപ് സിം​ഗ് പുരി പറഞ്ഞു.(Branding Required for Houses in Life Scheme)

അതേസമയം കേരള സര്‍ക്കാരിന്റെ അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ ഉടക്കി നില്‍ക്കുകയാണ് ലൈഫ് പദ്ധതിയും. തനത്ഫണ്ട് ലഭ്യതക്കുറവ് മുതല്‍ സര്‍ക്കാര്‍ വിഹിതവും, വായ്പാ തുകയും ലഭിക്കാത്തതുവരെയുള്ള പ്രതിസന്ധികള്‍ നിരവധിയാണ്. ലൈഫ് പദ്ധതിയുടെ നടത്തിപ്പ് ഏജന്‍സി വഴി സമാഹരിക്കുന്ന തുക കൂടി സംസ്ഥാനത്തിന്റെ മൊത്തം കടമെടുപ്പ് പരിധിയിലെത്തും എന്നായതോടെ ലൈഫിന്റെ ‘ലൈഫ് അവതാളത്തിലായി.

Read Also: യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്: സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറി ജോ ബൈഡൻ; കമല ഹാരിസിനെ നിർദേശിച്ചു

എല്ലാവര്‍ക്കും വീട്’ സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായി ഉയര്‍ത്തിക്കാട്ടിയ ലൈഫ് ഇന്നു ആകെ പ്രതിസന്ധിയിലാണ്. വീടെന്ന സ്വപ്നവുമായി ഇറങ്ങിയവര്‍ വഴിയാധാരമായ അവസ്ഥ സര്‍ക്കാര്‍ വിഹിതം ഒരു ലക്ഷം, റൂറല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ വഴിയുള്ള വായ്പയായ 2 ലക്ഷത്തി ഇരുപതിനായിരം, തദ്ദേശ സ്ഥാപനങ്ങളുടെ എണ്‍പതിനായിരം എന്നിങ്ങനെ 4 ഘട്ടങ്ങളിലായാണ് പണം കയ്യിലെത്തുന്നത്.

തനതു ഫണ്ടിന്റെ കുറവ് വന്നതോടെ തദ്ദേശസ്ഥാപനങ്ങളുടെ തുക നല്‍കല്‍ പലയിടത്തും പ്രശ്‌നത്തിലായി.പൊതു കടപരിധിയില്‍ ലൈഫ് വായ്പയും എത്തുമെന്നതായതോടെ വായ്പയെടുക്കാനുള്ള അനുമതി പത്രം സര്‍ക്കാര്‍ നല്‍കുന്നില്ല.

Story Highlights: Branding Required for Houses in Life Scheme

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here