‘പാര്‍ട്ടി മെമ്പറാണെന്ന് പറഞ്ഞിട്ടും തല്ലി’; നവകേരള സദസിനിടെ CPIM നേതാവിനെ ആളുമാറി മര്‍ദിച്ചെന്ന് പരാതി

എറണാകുളം മറൈൻഡ്രൈവിൽ നവകേരള സദസിനിടെ സിപിഐഎം ബ്രാഞ്ച് കമ്മറ്റി അംഗത്തിനെ ആളുമാറി മർദിച്ചെന്ന് പരാതി. തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മറ്റിയംഗം റയീസിനാണ് മർദ്ദനമേറ്റത്. പാർട്ടി മെമ്പറാണെന്ന് പറഞ്ഞിട്ടും സിപിഐഎം പ്രവർത്തകർ മർദിച്ചെന്ന് റയീസ് പറഞ്ഞു. അമ്പതിലധികം ആളുകൾ കൂട്ടം ചേർന്ന് മർദിച്ചെന്നാണ് പരാതി.
പാലാരിവട്ടം ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗമാണ് റയീസ്. ഇന്നലെ മറൈൻഡ്രൈവിലെ നവ കേരള സദസിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ലഘുലേഖ വിതരണം ചെയ്ത ഡെമോക്രാറ്റിക് സ്റ്റുഡന്റ് അസോസിയേഷൻ പ്രവർത്തകരെ മർദ്ദിക്കുന്നതിനിടയിൽ സിപിഐഎമുക്കാർ റായീസിനെയും മർദിക്കുകയായിരുന്നു.
‘ഞാന്‍ പുറത്തോട്ടു പോകാന്‍ ഇറങ്ങിയപ്പോഴാണ് അമ്പതോളം പേര് വന്ന് എന്നെ ചവിട്ടിക്കൂട്ടിയത്. കണ്ടു നിന്നവര്‍ വരെ വന്ന് മര്‍ദിച്ചു. കരിങ്കൊടി കാണിച്ചവരെയും ക്രൂരമായി മര്‍ദിച്ചിട്ടുണ്ട്. ഞാന്‍ പറഞ്ഞതൊന്നും കേള്‍ക്കാതെയായിരുന്നു മര്‍ദനം’ റയീസ് പറയുന്നു. സംഭവത്തിൽ റയീസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും സിപിഐഎം നേതാക്കൾ ഇടപെട്ട് പുറത്ത് ഇറക്കിയിരുന്നു.
ഇനി പാർട്ടി പ്രവർത്തനത്തിന് ഇല്ലെന്ന നിലപടിലാണ് റയീസ്. മാധ്യമപ്രവർത്തനം ഭീകര പ്രവർത്തനം അല്ല എന്ന ലഘുലേഖ ലഘുലേഖ വിതരണം ചെയ്ത ഡെമോക്രാറ്റിക് സ്റ്റുഡന്റ് അസോസിയേഷൻ പ്രവർത്തകർക്കും സിപിഐഎമിന്റെ ക്രൂര മർദ്ദനമേറ്റു. ഫോർട്ട് കൊച്ചിയിലും ഡിവൈഎഫ്ഐ, സിപിഐഎം പ്രവർത്തകർ അഴിഞ്ഞാടി. കൊച്ചിൻ കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് ആന്റണി കുരിയത്തറയുടെ വീടിന് നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ പോലീസ് കേസെടുത്തു.
Story Highlights: CPIM member attacked in Nava Kerala Sadas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here