Advertisement

ദുബായിലെ 65 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രം അടക്കുന്നു: പ്രവര്‍ത്തനം ഇനി ജബല്‍അലിയില്‍

December 9, 2023
Google News 2 minutes Read

ദുബായ് നഗരത്തിലെ ബര്‍ദുബൈയില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ശിവക്ഷേത്രം അടക്കുന്നു. ഈ ക്ഷേത്രത്തിന്റെ പ്രവര്‍ത്തനം ജനുവരി മൂന്ന് മുതല്‍ ജബല്‍അലിയിലെ പുതിയ ഹിന്ദുക്ഷേത്രത്തിലായിരിക്കും.(Dubai Shiva Temple Bardubai Closes)

ശിവക്ഷേത്രവും, ഗുരുദ്വാരയും ഉള്‍കൊള്ളുന്ന സിന്ധി ഗുരുദര്‍ബാര്‍ ടെമ്പിള്‍ കോംപ്ലക്സ് അടക്കുകയാണെന്ന് ക്ഷേത്ര നടത്തിപ്പ് സമിതിയുടെ മേധാവി വസു ഷറോഫ് പറഞ്ഞു. ഗള്‍ഫ് ന്യൂസ് ആണ് വാർത്ത റിപ്പോര്‍ട്ട് ചെയുന്നത്.

1958 ലാണ് ഇവിടെ ശിവക്ഷേത്രം ഉള്‍കൊള്ളുന്ന കോംപ്ലക്സ് നിര്‍മിച്ചത്.ബര്‍ദുബൈയിലെ ശിവക്ഷേത്രത്തിന്റെ സേവനങ്ങള്‍ ജബല്‍ അലിയിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ഷേത്രത്തിന്റെ പ്രവേശന കവാടങ്ങളില്‍ നോട്ടീസ് പതിച്ചിട്ടുണ്ട്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

കഴിഞ്ഞവര്‍ഷം ജബല്‍ അലിയില്‍ പുതിയ ഹിന്ദു ക്ഷേത്രം നിലവില്‍ വന്ന സാഹചര്യത്തില്‍ ബര്‍ദുര്‍ബൈയിലെ ക്ഷേത്രം ഉള്‍കൊള്ളുന്ന പ്രദേശം പരമ്പാരാഗത മേഖലയായി സംരക്ഷിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ശിവക്ഷേത്രത്തോട് ചേര്‍ന്ന് ഇതിനേക്കാള്‍ പഴക്കമുള്ള ശ്രീകൃഷണക്ഷേത്രവുമുണ്ട്. ഈ അമ്പലത്തിന്റെ പ്രവര്‍ത്തനം തുടരുമോ എന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Story Highlights: Dubai Shiva Temple Bardubai Closes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here