Advertisement

എൻഐഎയുടെ രാജ്യവ്യാപക റെയ്ഡ്; കർണാടകയിലും മഹാരാഷ്ട്രയിലുമായി 44 കേന്ദ്രങ്ങളിൽ പരിശോധന

December 9, 2023
Google News 2 minutes Read
ISIS conspiracy case: NIA raids 44 locations in Karnataka Maharashtra

ISIS conspiracy case: NIA raids 44 locations in Karnataka, Maharashtra: രാജ്യത്ത് എൻഐഎയുടെ വ്യാപക റെയ്ഡ്. മഹാരാഷ്ട്രയിലും കർണാടകയിലുമായി 44 കേന്ദ്രങ്ങളിൽ പരിശോധന. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണ ഗൂഢാലോചന കേസിലാണ് റെയ്ഡ്. 15 ഓളം പേരെ കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെയാണ് രണ്ട് സംസ്ഥാനങ്ങളിൽ റെയ്ഡ് ആരംഭിച്ചത്. കർണാടകയിലെ ഒരിടത്തും, മഹാരാഷ്ട്ര പൂനെയിലെ 2 സ്ഥലങ്ങളിലും താനെ റൂറലിലെ 31 സ്ഥലങ്ങളിലും താനെ നഗരത്തിലെ 9 സ്ഥലങ്ങളിലും ഭയന്ദറിൽ ഒരിടത്തും അന്വേഷണ സംഘം തെരച്ചിൽ നടത്തി. ഇരു സംസ്ഥാനങ്ങളിലും പൊലീസുമായി സഹകരിച്ച് തീവ്രവാദ വിരുദ്ധ ഏജൻസി റെയ്ഡ് തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.

Story Highlights: ISIS conspiracy case: NIA raids 44 locations in Karnataka Maharashtra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here