Advertisement

ആന്ദ്രെ റസ്സൽ വെസ്റ്റ് ഇൻഡീസ് ടി20 ടീമിൽ തിരിച്ചെത്തി

December 10, 2023
2 minutes Read
Andre Russell in West Indies T20 squad to face England

വെസ്റ്റ് ഇൻഡീസ് ടി20 ടീമിൽ തിരിച്ചെത്തി ഓൾറൗണ്ടർ ആന്ദ്രെ റസ്സൽ. ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പരയ്ക്കുള്ള 15 അംഗ ടീമിലാണ് 35 കാരൻ പവർ ഹിറ്ററെ ഉൾപ്പെടുത്തിയത്. 2021 ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് കരീബിയൻ ഹിറ്റ്മാൻ അവസാനമായി ടി20 കളിച്ചത്.

റോവ്മാൻ പവലാണ് കരീബിയൻ ടീമിനെ നയിക്കുന്നത്. വിക്കറ്റ് കീപ്പർ-ബാറ്റർ ഷായ് ഹോപ്പിനെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തു. അതേസമയം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ നിന്ന് ഒഴിവാക്കിയ നിക്കോളാസ് പൂരനെയും ജേസൺ ഹോൾഡറെയും 15 അംഗ ടീമിൽ ഉൾപ്പെടുത്തി. രണ്ട് വർഷത്തിന് ശേഷമാണ് റസ്സൽ ടി20 ടീമിൽ ഇടം നേടുന്നത്.

ഓൾറൗണ്ടർ ഗുഡകേഷ് മോട്ടി, റൊമാരിയോ ഷെപ്പേർഡ് എന്നിവരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യുഎസ്എയ്‌ക്കൊപ്പം 2024 ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിന് മുമ്പുള്ള അവസാന ടി20 പാരമ്പരയാണിതെന്ന് ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് ചീഫ് സെലക്ടർ ഡെസ്മണ്ട് ഹെയ്‌ൻസ് ടീമിനെ പ്രഖ്യാപിക്കുമ്പോൾ പറഞ്ഞു. ഡിസംബർ 13 മുതൽ ഡിസംബർ 22 വരെയാണ് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര. ബാർബഡോസിലാണ് ആദ്യ ടി20 മത്സരം. അടുത്ത രണ്ട് മത്സരങ്ങൾ ഗ്രനേഡയിലും, അവസാന രണ്ട് മത്സരങ്ങൾ ട്രിനിഡാഡിലും നടക്കും.

Story Highlights: Andre Russell in West Indies T20 squad to face England

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top