IFFKയിൽ മമ്മൂട്ടി ചിത്രം കാതൽ കാണാൻ വൻതിരക്ക്; തീയറ്ററിൽ ഉൾക്കൊള്ളുന്നതിനേക്കാൾ പ്രേക്ഷകർ

ഇരുപത്തിയെട്ടാമത് രാജ്യാന്തര ചലചിത്രോത്സവത്തിൽ മൂന്നാം ദിനം ശ്രദ്ധേയമായത് ജിയോ ബേബിയുടെ മമ്മൂട്ടി ചിത്രം കാതൽ. 5 മലയാള സിനമകൾക്ക് പുറമെ 67 ലോക സിനിമകളും വിവിധ തീയറ്ററുകളിലായി പ്രദർശിപ്പിക്കുന്നു. (Kathal in IFFK with Great Response)
റിസർവേഷൻ തുടങ്ങി മിനിറ്റുകൾക്കുള്ളിൽ ബുക്കിങ് കഴിഞ്ഞിരുന്നു കാതലിന്. തീയറ്ററിൽ ഉൾക്കൊള്ളുന്നതിനേക്കാൾ പ്രേക്ഷകർ എത്തിയപ്പോൾ സംഘാടകരും പ്രതിനിധികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
വേൾഡ് ക്ലാസിക്, റീസ്റ്റോർഡ് ക്ലാസിക് ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലെ സിനിമകൾ ഇന്ന് പ്രദർശനത്തിനെത്തി. വലിയ തിരക്കാണ് 14 വേദികളിലും ഉണ്ടായത്. മമ്മൂട്ടി ചിത്രം കാതൽ ദ കോർ പ്രദർശിപ്പിച്ച കൈരളി തീയേറ്ററിന് മുന്നിൽ ഡെലിഗേറ്റുകളുടെ വൻ തിരകകണ് അനുഭവപ്പെട്ടത്.
കൺട്രി ഫോക്കസ് വിഭാഗത്തിൽ ക്യൂബൻ ചിത്രം ക്യൂബ ലിബ്ര, റീസ്റ്റോർഡ് ക്ലാസിക് വിഭാഗത്തിൽ എം ടി വാസുദേവൻ എഴുതി, പി എൻ മേനോൻ സംവിധാനം ചെയ്ത ഓളവും തീരവും എന്ന ചിത്രവും, ജൂറി വിഭാഗത്തിൽ സംസാര എന്ന പാൻ നളിൻ ചിത്രവും ഇന്ന് പ്രദർശനത്തിനെത്തി. ചലച്ചിത്ര മേഖലയിലെ വ്യക്തികൾക്ക് ആദരമർപ്പിച്ചുകൊണ്ടുള്ള ഹോം വിഭാഗം സിനിമകൾക്കും ഇന്ന് തുടക്കമാകും.
Story Highlights: Kathal in IFFK with Great Response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here