നവകേരള സദസ് ഇന്ന് പുനരാരംഭിക്കും; ഉച്ചക്ക് രണ്ട് മണിക്ക് പര്യടനം പെരുമ്പാവൂരിൽ ആരംഭിക്കും

നവകേരള സദസ് ഇന്ന് പുനരാരംഭിക്കും. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക്, എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ നിന്നാണ് പര്യടനം പുനരാരംഭിക്കുക. കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്നാണ് പര്യടനം നിര്‍ത്തിവച്ചത്.(Navakerala Sadas Resume Today)
ഇന്ന് കോതമംഗലം, മൂവാറ്റുപുഴ എന്നീ മണ്ഡലങ്ങളിലും ഇടുക്കിയിലെ തൊടുപുഴയിലും ഇന്ന് നവകേരള സദസ് നടക്കും. കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് മാറ്റിവച്ച തൃക്കാക്കര, തൃപ്പൂണിത്തുറ, കുന്നത്തുനാട്, പിറവം മണ്ഡലങ്ങളിലെ നവകേരള സദസ് എന്നാണ് എന്ന കാര്യം പിന്നീടായിരിക്കും തീരുമാനിക്കുക.
അതേസമയം, കാനം രാജേന്ദ്രന്റെ സംസ്‌കാരം ഇന്ന്. മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. കോട്ടയം വാഴൂർ കാനത്തെ തറവാട്ട് വളപ്പിൽ രാവിലെ 11 മണിക്കാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
കഴിഞ്ഞ ദിവസം ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിലാപയാത്ര പുലർച്ചെയോടെയാണ് വീട്ടിൽ എത്തിയത്. പുലര്‍ച്ചെ കോട്ടയം സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിനു വെച്ച ശേഷമാണ് വീട്ടിലേക്ക് എത്തിയത്.
തിരുവനന്തപുരം മുതല്‍ കോട്ടയം വരെ 12 മണിക്കൂര്‍ നീണ്ട വിലാപയാത്രക്കൊടുവിലാണ് കാനത്തിന്‍റെ മൃതദേഹം വീട്ടിൽ എത്തിക്കുന്നത്. പ്രധാന ജംഗ്ഷനുകളിൽ അടക്കം നിരവധിപേർ കാനത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. ഇന്ന് മന്ത്രിമാരടക്കമുള്ള പ്രമുഖർ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തും.
Story Highlights: Navakerala Sadas Resume Today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here