‘ഷൂ എറിഞ്ഞ് പ്രതിഷേധിക്കുന്നതിനോട് യോജിപ്പില്ല’ : മുഹമ്മദ് ഷിയാസ് 24നോട്

നവകേരള ബസിനെതിരെ ഷൂ എറിഞ്ഞ് പ്രതിഷേധിക്കുന്നതിനോട് യോജിപ്പില്ലെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ട്വന്റിഫോറിനോട്. കെഎസ്യുവിന്റെ ഭാഗത്ത് നിന്നുണ്ടായത് അക്രമങ്ങൾ കാണുമ്പോഴുള്ള സ്വാഭാവിക പ്രതികരണമാണെന്നും ഷിയാസ് പറഞ്ഞു. ( doesn’t support throwing shoes says Mohammed Shiyas )
മുഖ്യമന്ത്രി നടത്തുന്നത് കലാപയാത്രയാണെന്നും മുഖ്യമന്ത്രിയുടെ നടപടിയെ നിയമപരമായി കോടതിയിൽ ചോദ്യം ചെയ്യുമെന്നും രാഷ്ട്രീയപരമായും നേരിടുമെന്നും ഷിയാസ് അറിയിച്ചു. പ്രതിഷേധം രേഖപ്പെടുത്തിയവർ ആശുപത്രിയിലും പൊലീസ് സ്റ്റേഷനിലും ആണ്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സുരക്ഷ ഒരുക്കുന്നത് ഡിവൈഎഫ്‌ഐയുടെ ക്രിമിനൽ സംഘങ്ങളാണ്. പോലീസ് നോക്കി നിൽക്കുകയാണെന്നും എംഎൽഎക്ക് പോലും രക്ഷയില്ലെന്നും മുഹമ്മദ് ഷിയാസ് ചൂണ്ടിക്കാട്ടി.
Read Also : എൽദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്കെതിരായ കയ്യേറ്റം; DYFI പ്രവർത്തകർക്കെതിരെ കേസെടുത്തു
അതേസമയം, എറണാകുളത്ത് നടന്നത് നവകേരള സദസിന്റെ ശോഭ കെടുത്താനുള്ള ശ്രമമെന്ന് മന്ത്രി പി.രാജീവ് ട്വന്റിഫോറിനോട് പറഞ്ഞു. ബഹിഷ്‌കരണ നീക്കം പരാജയപ്പെട്ടതോടെ പ്രതിപക്ഷം അക്രമത്തിലേക്ക് തിരിഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ആഹ്വാന പ്രകാരമാണ് നടപടി. അക്രമത്തിനായി പരിശീലനം ലഭിച്ച സംഘത്തെ നിയോഗിക്കുന്നുവെന്ന് പി.രാജീവ് പറഞ്ഞു. നവകേരള സദസിന്റെ റൂട്ട് തെറ്റിക്കാനുള്ള നീക്കമാണ് നിലവിൽ നടക്കുന്നതെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. നാട്ടുകാർ ഊതിയാൽ പ്രതിഷേധക്കാർ പറന്നു പോകുമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിൽ മന്ത്രി പി.രാജീവ് വിശദീകരണം നൽകി. ആരും നിയമം കൈയ്യിലെടുത്തിട്ടില്ലെന്നാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്ന് പി.രാജീവ് പറയുന്നു.
Story Highlights: doesn’t support throwing shoes says Mohammed Shiyas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here