മഹാരാജാവ് എഴുന്നള്ളുമ്പോള്‍ കരിങ്കൊടി കാണിക്കാന്‍ പാടില്ല, പക്ഷേ അവര്‍ക്ക് ഗവര്‍ണറെ കരിങ്കൊടി കാണിക്കാം: വി ഡി സതീശന്‍

മുഖ്യമന്ത്രിയ്‌ക്കെതിരേയും ഗവര്‍ണര്‍ക്കെതിരേയും നടന്ന കരിങ്കൊടി പ്രതിഷേധങ്ങള്‍ താരതമ്യം ചെയ്ത് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മഹാരാജാവ് എഴുന്നള്ളുമ്പോള്‍ കരിങ്കൊടി കാണിക്കാന്‍ പാടില്ല, പക്ഷേ അവര്‍ക്ക് ഗവര്‍ണറെ കരിങ്കൊടി കാണിക്കാമെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. എസ്എഫ്‌ഐക്കാര്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ചടത് സിപിഐഎം അറിവോടെയാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഗവര്‍ണറുടെ വാഹനം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതിന് പിന്നാലെ ട്വന്റിഫോറിനോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ( V D Satheeshan slams Pinarayi vijayan after SFI black flag protest to Governor)
‘ഗവര്‍ണര്‍ വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിക്കരുതെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ കൂടി അറിവോടെയാണ് എസ്എഫ്‌ഐക്കാര്‍ ഗവര്‍ണറെ തടഞ്ഞത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചവരെ ആക്രമിച്ചാല്‍ അത് ജീവന്‍ രക്ഷാ പ്രവര്‍ത്തനമാകും. വാഹനത്തില്‍ അടിച്ച് ഗവര്‍ണറെ പുറത്തിറക്കാനും വണ്ടി ആക്രമിക്കാനും ശ്രമിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കാന്‍ ധൈര്യമുണ്ടോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്’. വി ഡി സതീശന്‍ പറഞ്ഞു.
Read Also : നിഴലായി കാവലാള്‍; മെസിക്കുവേണ്ടി മാത്രം ബോഡിഗാര്‍ഡ്; വൈറലായി യുഎസ് മുന്‍ സൈനികന്‍ യാസിന്‍ ചുക്കോ
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴിയരികില്‍ നിന്നാണ് പ്രതിഷേധിച്ചതെങ്കില്‍ ഇവിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടുറോഡിലേക്ക് ഇറങ്ങിയാണ് വാഹനം തടഞ്ഞതെന്ന് വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. സിപിഐഎം ഗുണ്ടകളും ക്രിമിനലുകളും അഴിഞ്ഞാടുന്ന സ്ഥലമാണ് തിരുവനന്തപുരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights: V D Satheeshan slams Pinarayi vijayan after SFI black flag protest to Governor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here