Advertisement

വീട്ടില്‍ നിന്നും ഫോണെടുത്തുകൊണ്ട് ഓടി റോഡിലിറങ്ങി; ബൈക്കിടിച്ച് 3 വയസുകാരിക്ക് ദാരുണാന്ത്യം

December 12, 2023
2 minutes Read
3-year-old girl died in an accident at Malappuram

മലപ്പുറം കൊണ്ടോട്ടി പരതക്കാട് ബൈക്ക് ഇടിച്ച് മൂന്ന് വയസുകാരിയ്ക്ക് ദാരുണാന്ത്യം. പരതക്കാട് കുണ്ടില്‍പീടിക അമ്പലപ്പുറവന്‍ അബ്ദുല്‍ നാസറിന്റെ മകള്‍ ഇസാഎസ്‌വിന്‍ ആണ് മരിച്ചത്. വീട്ടില്‍ നിന്നും കുട്ടി റോഡിലേക്ക് അപ്രതീക്ഷിതമായി ഓടിയപ്പോഴാണ് വാഹനം ഇടിച്ചത്. (3 year old girl died in an accident at Malappuram)

ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. വീട്ടില്‍ നിന്നും കുട്ടി ഒരു മൊബൈല്‍ ഫോണുമെടുത്ത് റോഡിലേക്ക് ഓടുന്നതിനിടെ അപ്രതീക്ഷിതമായി ബൈക്കെത്തുകയായിരുന്നു. റോഡിന് തൊട്ടടുത്തായിരുന്നു കുട്ടിയുടെ വീട്. കുട്ടിയെ പരതക്കാടുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Story Highlights: 3-year-old girl died in an accident at Malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top