Advertisement

‘കരിങ്കൊടി പ്രതിഷേധത്തെ എതിർത്തിട്ടില്ല, പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്’; എം.വി ഗോവിന്ദൻ

December 12, 2023
1 minute Read
'everyone has a right to protest'; MV Govindan

എസ്എഫ്ഐ പ്രതിഷേധത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. നവകേരള സദസ്സിൽ ചാവേറുകളെ പോലെ ചാടി വീണതിനെയാണ് എതിർത്തതെന്നും ഗവർണറുടെ വിമർശനങ്ങളെ മുഖവിലയ്ക്കെടുക്കുന്നില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

കരിങ്കൊടി പ്രതിഷേധത്തെ ഒരിക്കലും എതിർത്തിട്ടില്ല. ആത്മഹത്യാ സ്ക്വാഡ് ആയി പ്രവർത്തിച്ചതിനെയാണ് എതിർത്തതെന്നും എസ്എഫ്ഐയുടെ ഭാഗത്തുനിന്ന് അക്രമം ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാൻ പറയുന്നതും ചെയ്യുന്നതും എല്ലാം ഭരണഘടനാ വിരുദ്ധമാണ്. അതുകൊണ്ടാണ് സുപ്രീംകോടതിയുടെ മുന്നിൽ ഉത്തരം പറയേണ്ടി വന്നതെന്നും അദ്ദേഹം വിമർശിച്ചു.

വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ ഉള്ള ബോധപൂർവ്വമായ പ്രവർത്തനമാണ് ഗവർണർ നടത്തുന്നത്. കേരള യൂണിവേഴ്സിറ്റിയിൽ ആർഎസ്എസ് പ്രവർത്തകരെ മാത്രം നോമിനേറ്റ് ചെയ്തു. ഒരു യോഗ്യതയും ഇല്ലാത്ത നിരവധി പേരെ കുത്തിക്കയറ്റി. കൊലക്കേസ് പ്രതിയുടെ ഭാര്യ ആർഎസ്എസ് ആയതുകൊണ്ട് മാത്രം നോമിനേറ്റ് ചെയ്തുവെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു.

Story Highlights: ‘everyone has a right to protest’; MV Govindan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top