ബിജെപി പ്രതിനിധി സംഘം ശബരിമല സന്ദർശിക്കും

ശബരിമലയിൽ അയ്യപ്പഭക്തർ അനുഭവിക്കുന്ന ദുരിതം മനസിലാക്കാൻ ശബരിമല സന്ദർശിക്കാനൊരുങ്ങി ബിജെപി നേതൃത്വം. ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശബരിമല സന്ദർശിക്കുന്നത്.(BJP Leaders will Visit Sabarimala)
ഈ വരുന്ന 14 ന് പ്രത്യേക സംഘം ശബരിമല സന്ദർശിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു. മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ജി.രാമൻ നായർ, പത്തനംതിട്ട ജില്ലാ അദ്ധ്യക്ഷൻ വിഎ സൂരജ്, കോട്ടയം ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാൽ എന്നിവർ സംഘത്തിലുണ്ടാകും.
കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്
നേരിടുന്ന ദുരിതം മനസിലാക്കാൻ ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ്റെ നേതൃത്വത്തിലുള്ള ബിജെപി പ്രതിനിധി സംഘം 14 ന് ശബരിമല സന്ദർശിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു. മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ജി.രാമൻ നായർ, പത്തനംതിട്ട ജില്ലാ അദ്ധ്യക്ഷൻ വിഎ സൂരജ്, കോട്ടയം ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാൽ എന്നിവർ സംഘത്തിലുണ്ടാകും.
ശ്രീ. കുമ്മനം രാജശേഖരൻ അവർകളുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം 14 ന് മറ്റന്നാൾ ശബരിമല സന്ദർശിക്കും. മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് ശ്രീ. ജി. രാമൻനായർ, പത്തനംതിട്ട, കോട്ടയം ജില്ലാ പ്രസിഡണ്ടുമാരായ വി. എ. സൂരജ്, ജി. ലിജിൻലാൽ എന്നിവരും വിവിധ അയ്യപ്പഭക്തസംഘടനാ പ്രതിനിധികളും സംഘത്തിലുണ്ടാവും.
Story Highlights: BJP Leaders will Visit Sabarimala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here