Advertisement

മുഖ്യമന്ത്രിക്ക് നേരെ ഷൂ ഏറ്; പ്രതിയെ ഐഎഫ്എഫ്കെ വേദിയിൽ തടഞ്ഞ് ഡിവൈഎഫ്ഐ

December 13, 2023
Google News 1 minute Read

നവേകരള സദസിനിടെ മുഖ്യമന്ത്രിക്കുനേരെ ഷൂ എറിഞ്ഞ കേസിലെ പ്രതിക്കെതിരെ ഐഎഫ്എഫ്കെ വേദിയിൽ പ്രതിഷേധം. ഐഎഫ്എഫ്കെ വേദിയിലെത്തിയ ബേസിൽ പാറേക്കുടിയെ ഡിവൈഎഫ്ഐ പ്രവർത്തകർ വളഞ്ഞു. സ്ഥലത്ത് പൊലീസ് എത്തിയതോടെ സംഘർഷം ഒഴിവായി. തുടർന്ന് ബേസിൽ പാറേക്കുടിയെ പൊലീസ് വാഹനത്തിൽ കൊണ്ടുപോയി.

രണ്ടുദിവസം മുമ്പ് പെരുമ്പാവൂർ ഓടക്കാലിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് നേരെയായിരുന്നു കെഎസ്‍യു പ്രവര്‍ത്തകരുടെ ഷൂ എറിഞ്ഞുള്ള പ്രതിഷേധം. പെരുമ്പാവൂരിൽ നിന്ന് കോതമംഗലത്തേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം.

പെരുമ്പാവൂർ പട്ടണത്തിലെ നവകേരള സദസ് വേദിക്ക് സമീപമായിരുന്നു യൂത്ത് കോൺഗ്രസ്–കെഎസ്‍യു പ്രതിഷേധം തുടങ്ങിയത്. വാഹന വ്യൂഹത്തിന് അടുത്തേക്ക് ഓടിയടുക്കാൻ ശ്രമിച്ച പ്രവർത്തകറീ ഡിവൈഎഫ്ഐക്കാർ തടഞ്ഞു. പിന്നെ മ‍ർദിച്ചു. യൂത്ത് കോൺഗ്രസ് – കെഎസ്‍യു പതാകകൾ ഡിവൈഎഫ്ഐക്കാർ പിടിച്ചെടുത്ത് കത്തിച്ചു. ബസിലും പിന്നാലെ വന്ന പൊലീസ് വാഹനത്തിന് മുകളിലും ഷൂസ് വീണു. സംഭവത്തില്‍ നാല് കെഎസ്‍യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Story Highlights: DYFI workers stopped KSU basil parekkudi at IFFK

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here