ലോക്സഭയിലെ സുരക്ഷാ വീഴ്ച; പിന്നിൽ ആറു പേർ; രണ്ടു പേർ ഒളിവിൽ

ലോക്സഭയിലെ അതിക്രമത്തിന് ഗൂഢാലോചനയ്ക്ക് പിന്നിൽ ആറു പേർ. ഇതുവരെ നാലു പേർ പിടിയിലായി. രണ്ടു പേർ ഒളിവിലാണ്. സംഭവ സമയത്ത് നാലു പേരെ പൊലീസ് പിടികൂടിയിരുന്നു. ഇന്നുച്ചയോടെ കൂടിയായിരുന്നു ലോക്സഭയിൽ രണ്ടു പേർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
സന്ദർശക ഗാലറിയിൽ നിന്ന് സാഗർ ശർമ, മനോരജ്ഞൻ എന്നിവർ ലോക്സഭയുടെ നടുത്തളത്തിലേക്കെടുത്ത് ചാടി കളർ സ്മോക്ക് പ്രയോഗിക്കുകയും കേന്ദ്രസർക്കാരിനെതിരെ മുദ്രവാക്യം വിളിക്കുകയും ചെയ്തത്. ഇതേ സമയം പുറത്തും നീലം കൗർ, അമോൽ ഷിൻഡെ എന്നിവർ പ്രതിഷേധിക്കുകയും ചെയ്തത്. സാഗർ ശർമ ഉപയോഗിച്ചിരുന്നു മൈസൂരുവിൽ നിന്നുള്ള ബിജെപി എംപി പ്രതാപ് സിംഹയുടെ പാസായിരുന്നു.
ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പാർലമെന്റിനുള്ളിൽ അക്രമണമുണ്ടായത്. എം.പിമാർ ചേർന്നാണ് ഇരുവരേയും പിടികൂടിയത്. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറുകയായിരുന്നു. ഏകാധാപത്യം അനുവദിക്കില്ലെന്ന് മുദ്രവാക്യം വിളിച്ചുകൊണ്ടായിരുന്നു ലോക്സഭയിൽ ഭീകരാന്തരീക്ഷം യുവാവ് സൃഷ്ടിച്ചത്. സംഭവത്തിൽ ഡൽഹി പൊലീസിനോട് ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടിയിട്ടുണ്ട്.
Read Also : ‘അക്രമികൾ സ്‌മോക്ക് സ്പ്രേ ഒളിപ്പിച്ചത് ഷൂസിനുള്ളിൽ’; ലോക്‌സഭാ നടപടികൾ പുനനാരംഭിച്ചു; വിമർശിച്ച് എംപിമാർ
പിടിയിലായവരിൽ സാഗർ ശർമ, മനോരജ്ഞൻ എന്നിവർ മൈസൂർ സ്വദേശികളാണ്. ഹരിയാന സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന നീലം ഹരിയാനയിലെ ഹിസറിലാണ് താമസിച്ചിരുന്നത്. ഒരു സംഘടനയുമായി ബന്ധമില്ലെന്ന് പിടിയിലായ നീലം കൗർ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിഷേധിച്ചത് തൊഴിലില്ലായ്മയ്‌ക്കെതിരെയെന്നും താൻ വിദ്യാർഥിയെന്നും നീലം കൗർ പറഞ്ഞു.
Story Highlights: Lok Sabha security breach four arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here