Advertisement

അബദ്ധത്തിൽ പൊലീസ് സ്റ്റേഷനിൽ വച്ച് വെടിയേറ്റു; യുപിയിൽ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

December 14, 2023
Google News 1 minute Read
Accidentally shot at police station UP woman died

ഉത്തർപ്രദേശിൽ അബദ്ധത്തിൽ പൊലീസ് സ്റ്റേഷനിൽ വച്ച് വെടിയേറ്റ സ്ത്രീ മരിച്ചു. യുപിയിലെ അലിഗഢിലാണ് സംഭവം. പൊലീസ് സ്‌റ്റേഷനിൽ വച്ച് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീയാണ് മരിച്ചത്. ഡിസംബർ 8 ന് കോട്വാലി പൊലീസ് സ്റ്റേഷനിൽ വച്ചാണ് ദാരുണമായ സംഭവം.

പാസ്‌പോർട്ട് വെരിഫിക്കേഷനുമായി ബന്ധപ്പെട്ടാണ് 52 കാരിയായ ഇസ്രത്ത് നിഗർ കോട്വാലി സ്റ്റേഷനിൽ എത്തിയത്. ഈ സമയം
സ്റ്റാഫിൽ നിന്ന് തോക്ക് പരിശോധിക്കുകയായിരുന്ന എസ്ഐ മനോജ് കുമാർ ശർമ്മയിൽ നിന്ന് ഇസ്രത്തിന് വെടിയേൽക്കുകയായിരുന്നു.
തലയ്ക്ക് സാരമായി പരുക്കേറ്റ യുവതിയെ അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയിലെ ജെഎൻ ആശുപത്രിയിലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Story Highlights: Accidentally shot at police station UP woman died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here