വിമർശകരുടെ വായടപ്പിച്ച് വാർണർ; പാക്കിസ്ഥാനെതിരെ സെഞ്ച്വറി
വിമർശകരുടെ വായടപ്പിച്ച് ഓസ്‌ട്രേലിയൻ സീനിയർ താരം ഡേവിഡ് വാർണർ. പെർത്തിൽ പാക്കിസ്ഥാനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ദിനത്തിൽ വാർണർക്ക് സെഞ്ച്വറി. ടെസ്റ്റ് കരിയറിലെ വാർണറുടെ ഇരുപത്തിയാറാമത്തെ സെഞ്ച്വറിയാണിത്. വിരമിക്കൽ മത്സരത്തിൽ 211 പന്തിൽ 16 ഫോറും നാല് സിക്സും ഉൾപ്പെടെ 164 റൺസാണ് താരം നേടിയത്.
വാർണറുടെ സെഞ്ച്വറിക്ക് പിന്നാലെ എയറിൽ ആയിരിക്കുകയാണ് മുൻ സഹതാരം മിച്ചൽ ജോൺസൺ. പാകിസ്ഥാൻ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസീസ് ടീമിൽ 37-കാരനെ ഉൾപ്പെടുത്തിയതിനെ ജോൺസൺ വിമർശിച്ചിരുന്നു. ഫോമിന്റെ അടിസ്ഥാനത്തിലല്ല വാർണറെ ടീമിൽ ഉൾപ്പെടുത്തിയത്. വാർണർക്ക് വിരമിക്കൽ വേദി ഒരുക്കുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചെയ്തതെന്നും മുൻ ഫാസ്റ്റ് ബൗളർ കുറ്റപ്പെടുത്തി.
സിഡ്‌നിയിൽ പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റ് കളിച്ചതിന് ശേഷം താൻ വിരമിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വാർണർ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ജോൺസൺ രംഗത്തെത്തിയത്. തന്നിലെ പ്രതിഭയെ സംശയിച്ചവർക്ക് ബാറ്റുകൊണ്ട് മറുപടി നൽകിയിരിക്കുകയാണ് വാർണർ ഇപ്പോൾ. അതും വാർണർ സ്റ്റൈലിൽ.
Story Highlights: David Warner’s Blunt Message For Critics After Ton Against Pakistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here