കോലിയോ ബാബറോ അല്ല!; പാക്കിസ്ഥാനികൾ തെരഞ്ഞ 10 പേരിൽ ഇന്ത്യൻ യുവ താരവും

2023-ൽ പാക്കിസ്ഥാനികൾ ഏറ്റവും കൂടുതൽ ‘ഗൂഗിൾ’ ചെയ്ത് ആരേയായിരിക്കും? മുൻ പാക് ക്യാപ്റ്റൻ ബാബർ അസമാണെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. കാരണം പാക്കിസ്ഥാനികൾ ഏറ്റവും കൂടുതൽ തെരഞ്ഞവരുടെ പട്ടികയിൽ ബാബറിന്റെ പേരില്ല. അപ്പോൾ പിന്നെ ഇന്ത്യൻ മുൻ നായകൻ വിരാട് തന്നെ… വീണ്ടും തെറ്റി, കോലി ആദ്യ പത്തിൽ പോലും ഇല്ല. എങ്കിൽ പിന്നെ ആര്?
അയൽക്കാർ ഏറ്റവും കൂടുതൽ തെരഞ്ഞ ആദ്യ പത്തുപേരുടെ പട്ടികയിൽ അഞ്ച് ക്രിക്കറ്റ് താരങ്ങളാണ് ഉള്ളത്. ഈ പട്ടികയിൽ ഒരു യുവ ഇന്ത്യൻ താരവും ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. കോലിയുടെ പിൻഗാമിയായി ഇന്ന് ആരാധകർ വാഴ്ത്തുന്ന ശുഭ്മാൻ ഗില്ലാണ് പട്ടികയിൽ ഇടം പിടിച്ച ഇന്ത്യൻ താരം. ആദ്യ പത്തിൽ എട്ടാം സ്ഥാനത്താണ് ഗിൽ. സൂപ്പർ താരം ബാബർ അസമിന് ഇടമില്ലാത്ത പട്ടികയിൽ അബ്ദുള്ള ഷഫീഖ് നാലാമതും സൗദ് ഷക്കീൽ ഒമ്പതാമതും ഹസിബുള്ള ഖാൻ പത്താമതും ഇടം പിടിച്ചു.
ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ ഓസ്‌ട്രേലിയൻ ആൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെല്ലാണ് പട്ടികയിലെ മറ്റൊരു ക്രിക്കറ്റ് താരം. വിവിധ മേഖലയിൽ നിന്നുള്ള വ്യക്തിത്വങ്ങളെയാണ് 2023-ൽ പാകിസ്താൻ ഏറ്റവും കൂടുതൽ തെരഞ്ഞത്. സോഷ്യൽ മീഡിയ താരം ഹരീം ഷായും അലിസ സെഹാറുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ബോളിവുഡ് താരം ടൈഗർ ഷ്രോഫ് മൂന്നാമതാണ്.
Story Highlights: India Star Among Google’s Top Trending Searches in Pakistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here