പരമ്പര നേടാൻ ദക്ഷിണാഫ്രിക്ക; നഷ്ടമാകാതിരിക്കാൻ ഇന്ത്യ; മൂന്നാം ടി20യിൽ വിജയം ആർക്ക്?

ഇന്ത്യ – ദക്ഷിണാഫ്രിക്ക മൂന്നാം ടി20 ഇന്ന് നടക്കും. രാത്രി എട്ടരയ്ക്ക് ജൊഹാനസ്ബർഗിലാണ് മത്സരം. പരമ്പര നേടുക എന്ന ലക്ഷ്യത്തോടെയാണ് ദക്ഷിണാഫ്രിക്ക് ഇറങ്ങുക. അതേസമയം പരമ്പര നഷ്ടമാകാതിരിക്കാൻ ഇന്ത്യക്ക് ജയം അനിവാര്യമാണ്. പരമ്പരയിലെ ആദ്യ മത്സരം മഴയെടുത്തപ്പോൾ രണ്ടാം കളിയിൽ അഞ്ച് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം.
2015ന് ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പര കൈവിട്ടിട്ടില്ല ടീം ഇന്ത്യ. ആ ചരിത്രം നിലനിർത്താനായിക്കും സൂര്യ കുമാറും സംഘവും ശ്രമിക്കുക. മൂന്നാം ടി20യിൽ മാറ്റങ്ങളുണ്ടാകുെമെന്നാണ് സൂചന. ഗില്ലിന് പകരം റുതുരാജ് ഗെയ്ക്‌വാദ് ടീമിലെത്തുമെന്നാണ് റിപ്പോർട്ട്. ജിതേഷ് ശർമ്മയും രവി ബിഷ്ണോയും ടീമിലെത്താൻ സാധ്യതയുണ്ട്.
ദക്ഷിണാഫ്രിക്കൻ നിരയിലും മാറ്റമുണ്ടാകും. ജോറാൾഡ് കോർട്‌സീയയും മാർക്കോ യാൻസനും മൂന്നാം മത്സരത്തിൽ വിശ്രമം നൽകിയതിനാൽ നാന്ത്രേ ബർഗറും, ഓട്‌നീൽ ബാർട്ട്മാനും അരങ്ങേറ്റ മത്സരം കളിക്കും.
Story Highlights: India vs South Africa 3rd T20
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here