ഹോസ്റ്റൽ മുറിയിൽ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറി: വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്
ബോംബ് നിർമ്മാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയിൽ അലഹബാദ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. സർവകലാശാലയിലെ എംഎ വിദ്യാർത്ഥിയായ പ്രഭാത് യാദവിനാണ് പരിക്കേറ്റത്. ഹോസ്റ്റൽ മുറിയിൽ ബോംബ് നിർമ്മിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.
വിദ്യാർത്ഥിയുടെ വലതുകൈയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇയാളെ എസ്ആർഎൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ മറ്റൊരു വിദ്യാർത്ഥിക്ക് നിസാര പരിക്കേറ്റതായി ഉദ്യോഗസ്ഥർ പറഞ്ഞു.
വിദ്യാർത്ഥി എന്തിനാണ് ബോംബ് നിർമ്മിച്ചതെന്ന് അന്വേഷിച്ച് വരികയാണ്. പ്രഭാത് യാദവിനെതിരെ ഉടൻ കേസ് രജിസ്റ്റർ ചെയ്യും.
Story Highlights: Student injured in explosion while making bomb
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here