പ്രഭാതസവാരിയ്ക്കിടെ ശുചീകരണത്തൊഴിലാളികളോട് മന്ത്രി കുശലം തിരക്കി; മൂന്ന് മാസത്തെ ശമ്പളം കിട്ടാത്തതിന്റെ പരിഭവം പറഞ്ഞ് തൊളിലാളികള്‍

പ്രഭാതസവാരിയ്ക്കിടെ വിശേഷം തിരക്കിയ മന്ത്രിയോട് മൂന്ന് മാസത്തെ ശമ്പളം കിട്ടാത്തതിന്റെ പരിഭവം പറഞ്ഞ് ഹരിതകര്‍മ്മ സേനാംഗങ്ങള്‍. ആലപ്പുഴ ബീച്ചിലെ ശുചീകരണത്തൊഴിലാളികളാണ് ശമ്പളം മുടങ്ങിയ കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ജില്ലാ കളക്ടറോട് സംസാരിച്ച് പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന് തൊഴിലാളികള്‍ക്ക് മന്ത്രി വാക്കുനല്‍കി. (Alappuzha beach cleaning workers complaint to M B Rajesh about Salary)
ഓണക്കാലത്ത് ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് നാലുമാസത്തെ ശമ്പളം മുടങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. പിന്നീട് ഇതില്‍ ഇടപെടലുണ്ടാകുകയും മുഴുവന്‍ തുകയും കൊടുത്തുതീര്‍ക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വീണ്ടും തൊഴിലാളികള്‍ ശമ്പളം കിട്ടാതെ ദുരിതത്തിലാകുന്നത്.
Read Also : നവകേരള സദസിനായി സ്‌കൂള്‍ മതില്‍ പൊളിച്ചതെന്തിനെന്ന് ഹൈക്കോടതി; സംഭവിച്ചുപോയെന്ന് സര്‍ക്കാര്‍
ബീച്ച് പരിസരം ശുചീകരിക്കുന്ന 54 തൊഴിലാളികളില്‍ 10 പേര്‍ വിധവകളാണ്. 44 പേര്‍ ആലപ്പുഴ ബീച്ചിലും 12 പേര്‍ ആലപ്പുഴ പുന്നമടയിലുമാണ് ജോലി ചെയ്യുന്നത്. ഇവര്‍ക്ക് 415 രൂപയാണ് ദിവസ ശമ്പളം. ഏഴ് വര്‍ഷമായി ഇവര്‍ക്ക് ശമ്പളവര്‍ധനയുണ്ടായിട്ടില്ല.
Story Highlights: Alappuzha beach cleaning workers complaint to M B Rajesh about Salary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here