Advertisement

‘ഇത് അവസാനത്തെ പിറന്നാളാകട്ടെ’; ഹമാസിന് ജന്മദിന സന്ദേശവുമായി ഇസ്രയേല്‍

December 15, 2023
Google News 2 minutes Read

ഹമാസിന്‍റെ സ്ഥാപക ദിനത്തില്‍ ജന്മദിന സന്ദേശവുമായി ഇസ്രയേല്‍. ഔദ്യോഗിക എക്സ് അക്കൌണ്ടിലിലൂടെയാണ് ജന്മസന്ദേശം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഹമാസിന്‍റെ 36-ാം സ്ഥാപകദിനം. ഇത് അവസാനത്തെ ജന്മദിനമാവട്ടെ എന്നായിരുന്നു ഇസ്രയേലിന്‍റെ ജന്മദിന സന്ദേശം.

“36 വര്‍ഷം മുന്‍പ് ഈ ദിവസത്തിലാണ് ഹമാസ് സ്ഥാപിതമായത്. ഈ ജന്മദിനം അവസാനത്തേതാകട്ടെ” എന്നായിരുന്നു എക്സ് പോസ്റ്റ്. ഹമാസില്‍ നിന്ന് ഗാസയെ സ്വതന്ത്രമാക്കുക എന്ന ഹാഷ്ടാഗും ഉപയോ​ഗിച്ചായിരുന്നു എക്സ് പോസ്റ്റ്. കേക്കിന്റെ മുകളിൽ റോക്കറ്റുകൾ വെച്ച ഒരു ചിത്രമാണ് പോസ്റ്റിൽ ഉപയോ​ഗിച്ചിരിക്കുന്നത്.

അതേസമയം ഒക്ടോബര്‍ ഏഴിന് തുടങ്ങിയ ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം മൂന്ന് മാസത്തിനിപ്പുറവും തുടരുകയാണ്. 1200 ഇസ്രയേലുകാരും 18,500 പലസ്തീനികളും ഇതുവരെ കൊല്ലപ്പെട്ടു.

Story Highlights: Israel with birthday message to Hamas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here